ഡബ്ലിൻ: സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ എല്ലാവര്‍ക്കും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കണമെന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയെന്നത് ദുഷ്‌കരമായ കാര്യമാണ്.കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിക്ക് അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി തയ്യാറെടുക്കുന്നു.
“കരുതലിൻ കൂട്” എന്ന പദ്ധതിക്ക് ഉടൻതന്നെ തുടക്കം കുറിക്കുന്നതാണ്. ഇടുക്കി ജില്ലയിലെ ഉടുമ്പൻ ചോല മണ്ഡലത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനായി ക്രാന്തിയുടെ വിവിധ യൂണിറ്റുകളുടെയും കേന്ദ്രകമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്. ഭവന നിർമ്മാണ പദ്ധതിയിൽ അയർലണ്ടിലെ മുഴുവൻ പ്രവാസി മലയാളികളുടെയും ആത്മാർത്ഥമായ സഹകരണം ക്രാന്തി കേന്ദ്ര കമ്മിറ്റി അഭ്യർത്ഥിക്കുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…