അയർലണ്ട്: ആസന്നമായ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണി തുടർഭരണത്തിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ യുകെയിലും അയർലണ്ടിലും ചൂടുപിടിക്കുന്നു. ഈയിടെ നിലവിൽ വന്ന LDF യുകെ & അയർലണ്ട് കമ്മിറ്റിക്കു കീഴിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചതിനു പിന്നാലെ പ്രവർത്തനങ്ങൾക്കു കൂടുതൽ ഏകോപനം നൽകാൻ ജില്ലാതല ഗ്രൂപ്പുകളും നിലവിൽവന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള പ്രവാസി ഇടതുമുന്നണി പ്രവർത്തർ ആണ് ഈ ഗ്രൂപ്പുകളിലെ അംഗങ്ങൾ. അതാതു ജില്ലകളിലെ സാഹചര്യങ്ങൾ അനുസരിച്ചു വേണ്ട ഇടപെടലുകൾ നടത്താനുള്ള ചർച്ചകളും തീരുമാനങ്ങളും ഈ ഗ്രൂപ്പുകളിൽ ഉണ്ടാവും.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താനുള്ള വിഷയങ്ങൾ പ്രവാസി സുഹൃത്തുക്കളിൽ നിന്ന് സ്വീകരിക്കാൻ വേണ്ടി രൂപീകരിച്ച മാനിഫെസ്റ്റോ കമ്മിറ്റിക്കു മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഒട്ടേറെ ക്രിയാത്മക നിർദ്ദേശങ്ങൾ ലഭിച്ചതായി മാനിഫെസ്റ്റോ കമ്മിറ്റി അറിയിച്ചു. നിങ്ങളുടെ നിർദ്ദേശങ്ങൾ-(0894455944) എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.
പ്രവാസിസമൂഹത്തിനു കേരളത്തിലെ മന്ത്രിമാരോടും പ്രമുഖനേതാക്കളോടും സംവദിക്കാനുള്ള വേദി ഒരുക്കാനും സോഷ്യൽ മീഡിയയിൽ പ്രവർത്തകരെ കൂടുതൽ സജീവമാക്കുവാനുമുള്ള പ്രവർത്തനങ്ങളാണ് LDF യുകെ & അയർലൻഡ് കമ്മിറ്റി ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത് .
ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ (DMA) യുടെ ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 2026 മാർച്ച് 7 ന്…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…
മാർച്ച് മാസത്തിലെ മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…
ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…
തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…