gnn24x7

LDF യുകെ & അയർലണ്ട് സജീവമാവുന്നു

0
227
gnn24x7

അയർലണ്ട്: ആസന്നമായ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണി തുടർഭരണത്തിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ യുകെയിലും അയർലണ്ടിലും ചൂടുപിടിക്കുന്നു. ഈയിടെ നിലവിൽ വന്ന LDF യുകെ & അയർലണ്ട് കമ്മിറ്റിക്കു കീഴിൽ  വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചതിനു പിന്നാലെ പ്രവർത്തനങ്ങൾക്കു കൂടുതൽ ഏകോപനം  നൽകാൻ ജില്ലാതല ഗ്രൂപ്പുകളും നിലവിൽവന്നു.  കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള പ്രവാസി ഇടതുമുന്നണി പ്രവർത്തർ ആണ് ഈ ഗ്രൂപ്പുകളിലെ അംഗങ്ങൾ. അതാതു ജില്ലകളിലെ സാഹചര്യങ്ങൾ അനുസരിച്ചു വേണ്ട ഇടപെടലുകൾ നടത്താനുള്ള ചർച്ചകളും തീരുമാനങ്ങളും ഈ ഗ്രൂപ്പുകളിൽ ഉണ്ടാവും.

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താനുള്ള വിഷയങ്ങൾ പ്രവാസി സുഹൃത്തുക്കളിൽ നിന്ന് സ്വീകരിക്കാൻ വേണ്ടി രൂപീകരിച്ച മാനിഫെസ്റ്റോ കമ്മിറ്റിക്കു മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഒട്ടേറെ ക്രിയാത്മക നിർദ്ദേശങ്ങൾ ലഭിച്ചതായി മാനിഫെസ്റ്റോ കമ്മിറ്റി അറിയിച്ചു. നിങ്ങളുടെ നിർദ്ദേശങ്ങൾ-(0894455944) എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.

പ്രവാസിസമൂഹത്തിനു കേരളത്തിലെ മന്ത്രിമാരോടും പ്രമുഖനേതാക്കളോടും സംവദിക്കാനുള്ള വേദി ഒരുക്കാനും സോഷ്യൽ മീഡിയയിൽ പ്രവർത്തകരെ കൂടുതൽ സജീവമാക്കുവാനുമുള്ള പ്രവർത്തനങ്ങളാണ് LDF യുകെ & അയർലൻഡ് കമ്മിറ്റി ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത് .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here