കായിക-ബൗദ്ധിക രംഗങ്ങളിൽ അസാധാരണമായ മികവ് തെളിയിച്ച് അയർലൻഡിന്റെ അഭിമാനമായി മാറിയ മലയാളി യുവപ്രതിഭകളെ ആദരിക്കാനൊരുങ്ങുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്.
🏏 ക്രിക്കറ്റ് മൈതാനത്ത് അഭിമാനമായി സിദ്ധാർഥ് ബിജുവും ശ്രാവൺ ബിജുവും!
അയർലൻഡ് അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിദ്ധാർഥ് ബിജുവും ശ്രാവൺ ബിജുവും മലയാളി സമൂഹത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്. ടീമിന്റെ ക്യാപ്റ്റൻ പദവി സിദ്ധാർഥ് ബിജുവിനെ തേടിയെത്തിയതും ഈ നേട്ടത്തിന് കൂടുതൽ തിളക്കമേകുന്നു.2028 അണ്ടർ 19 ലോകകപ്പ് ടീമിനെ സജ്ജമാക്കാനുള്ള ലോക പര്യടനത്തിലാണ് ഇപ്പോൾ ഇരുവരും.
🏸 യൂത്ത് ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ അയർലൻഡിന്റെ പതാകയേന്തിയ ഹന്ന ഷോച്ചൻ അയർലൻഡ് കായിക രംഗത്തെ ഏറ്റവും മികച്ച യുവ കായിക താര പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്.
ബാഡ്മിന്റൺ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച മലയാളി താരം ഹന്ന ഷോച്ചൻ ഇപ്പോൾ സിനഗളി ൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിൽ ലോകോത്തര താ രങ്ങളുമായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ടി രിക്കുകയാണ്, ഹന്നയുടെ സഹോദരി മിഷേൽ ഷോച്ച നും ബാഡ്മിന്റൺ അയർലണ്ടി നായി മികച്ച പ്രകടനങ്ങൾ സമ്മാനിച്ച യുവ പ്രതിഭയാണ്
♟️ ചെസ് ലോകത്ത് മലയാളി മികവിന്റെ തിളക്കമായി ഏയ്ഞ്ചൽ ബോബിയും എയ്ഡൻ ബോബിയും
ദേശീയ-അന്തർദേശീയ ചെസ് വേദികളിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സഹോദരങ്ങളാണ് ഏയ്ഞ്ചൽ ബോബിയും എയ്ഡൻ ബോബിയും.
ഏയ്ഞ്ചൽ ബോബി
2025-ൽ Irish Junior Chess Championship അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിൽ ദേശീയ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ ഏയ്ഞ്ചൽ, 2026-ൽ അണ്ടർ-14 വിഭാഗത്തിലും ദേശീയ ചാമ്പ്യനായി തന്റെ മികവ് ആവർത്തിച്ചു.
2025-ൽ കൊളംബിയയിൽ നടന്ന World Youth U16 Chess Olympiad-ൽ അയർലൻഡിനെ പ്രതിനിധീകരിച്ച ഏയ്ഞ്ചൽ, വെയിൽസിൽ നടന്ന Glorney International Five Nations Tournament-ലും പങ്കെടുത്തു.
എയ്ഡൻ ബോബി
2025-ലെ Irish Junior National Chess Championship അണ്ടർ-10 വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ എയ്ഡൻ, അതേ വർഷം വെയിൽസിൽ നടന്ന Glorney International Five Nations Tournament-ൽ അയർലൻഡിനെ പ്രതിനിധീകരിച്ചു. U12 വിഭാഗത്തിൽ അയർലൻഡ് ടീമിലെ മികച്ച താരമെന്ന അംഗീകാരവും എയ്ഡൻ നേടി.
2026 മാർച്ചിൽ മൊണാക്കോയിൽ നടന്ന എട്ട് രാജ്യങ്ങൾ പങ്കെടുത്ത ChessMates International Tournament-ൽ അയർലൻഡിനായി മത്സരിച്ചു.
🌟 നേട്ടങ്ങൾ ആഘോഷിക്കാം, പ്രതിഭകളെ ആദരിക്കാം!
ക്രിക്കറ്റ്, ബാഡ്മിന്റൺ, ചെസ് എന്നീ വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ കഴിവും കഠിനാധ്വാനവും കൊണ്ട് മുന്നേറുന്ന ഈ യുവപ്രതിഭകൾ അയർലൻഡിലെ മലയാളി സമൂഹത്തിന് വലിയ അഭിമാനമാണ്.
അവരുടെ നേട്ടങ്ങളെ അംഗീകരിക്കുകയും പുതുതലമുറയ്ക്ക് പ്രചോദനമാകുന്ന ഈ പ്രതിഭകളെ ആദരിക്കുകയും ചെയ്യുന്നതിനായി നവംബർ 14-ന് ഡബ്ലിനിലെ st. Margerets hall, Sandyhill-ൽ നടക്കുന്ന World Malayalee Federation Ireland Family Meet 2026-ൽ പ്രത്യേക ആദരവ് ചടങ്ങ് സംഘടിപ്പിക്കുന്നു.
ഇത് കേവലം ഒരു ആദരവ് ചടങ്ങ് മാത്രമല്ല. നമ്മുടെ കുട്ടികളുടെ സ്വപ്നങ്ങളെയും പരിശ്രമങ്ങളെയും വിജയങ്ങളെയും ഒരുമിച്ച് ആഘോഷിക്കുന്ന ഒരു അഭിമാന നിമിഷം കൂടിയാണ്.
റിപ്പോർട്ട്: ഷാജു മാത്യു
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4




































