gnn24x7

പ്ലീസ് ഇന്ത്യ തണലായി: യു പി സ്വദേശി ഖയാമുദീൻ നാല് വർഷത്തിന് ശേഷം നാടെത്തി

0
230
gnn24x7

റിയാദ്: അപ്രതീക്ഷിതമായി കടന്നുവന്ന അസുഖം ഗൾഫ് എന്ന പ്രതീക്ഷ അസ്ഥാനത്താക്കിയപ്പോൾ അവിടെ താങ്ങും തണലുമായി പ്ലീസ് ഇന്ത്യ സാനിധ്യമറിയിക്കുകയായിരുന്നു. ഉത്തർപ്രദേശ് ജോൺ പൂർ ജില്ലയിലെ ബാരാംഗി ടൗൺ,മണിക്കലെ വില്ലേജിലെ നസീം അക്ബർ ന്റെ മകനായ ഖയാമുദ്ധീൻ നസീം (34) നീണ്ട നാല് വർഷമായ റിയാദിൽ മേയ്‌സൺ (കല്പണിക്കാരൻ ) ആയി ജോലി നോക്കിവരികയായിരുന്നു.

അതിനിടയിൽ നീണ്ട ആറ് മാസത്തോളമായി അസുഖമായി ചികിത്സയിലും. ഒടുവിൽ പ്ലീസ് ഇന്ത്യ സംഘടനയുടെ സഹായത്തോടെ റിയാദ് -കിംഗ്ഫൈസൽ ആശുപത്രിയിൽ അഡ്മിറ്റായി. അപ്രതീക്ഷിതമായി കടന്നു വന്ന തണുപ്പും  രോഗവും തളർത്തിയപ്പോൾ എങ്ങിനെയെങ്കിലും നാട്ടിൽ എത്തിയാൽ മതിയെന്നായിരുന്നു. ഒടുവിൽ പ്ലീസ് ഇന്ത്യയുടെ മാസാന്താ അദാലത്തിൽ പരാതിയുമായി എത്തി. കേസിന്റെ സ്ഥിതിഗതികൾ പഠിച്ചപ്പോൾ നാല് വർഷമായി ജോലി ചെയ്യുന്നുണ്ടെങ്കിലും മൂന്ന് വർഷത്തിൽ അധികമായി ഇഖാമ പുതിക്കിയിട്ടില്ല എന്ന്  മനസ്സിലായി.

കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ സാമ്പത്തിക അനുകൂലമല്ല, എങ്ങിനെ എങ്കിലും നാട്ടിലെത്താൻ ശ്രമിച്ചോളൂ എന്ന്  അറിയിച്ചു. ഉടൻ പ്ലീസ് ഇന്ത്യ പ്രവർത്തകർ കേസ് കേന്ദ്രസർക്കാരിന്റെ മദർ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. കുടുംബത്തിന്റെ ആവശ്യകത പരിഗണിച്ചു സൗദി പാസ്പോർട്ട്‌ വിഭാഗവുമായി ബന്ധപ്പെട്ട് എക്സിറ്റ് നേടുകയായിരുന്നു. കഴിഞ്ഞദിവസം പ്ലീസ് ഇന്ത്യ പ്രവൃത്തകർ നൽകിയ ടിക്കറ്റിൽ റിയാദിൽ നിന്നും ലഖ്‌നൗവിലേക്കു യാത്രയായി.

പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിക്ക് ഒപ്പം വിവിധ ഘട്ടങ്ങളിൽ ആയി അഡ്വക്കേറ്റ് മാരായ ജോസ് അബ്രഹാം, റിജി ജോയ്, വിജയശ്രീരാജ്,ഫാത്തിമ  എന്നിവരോടൊപ്പം, അബ്ദുൽ വാഹീദ് (പപ്പു ), മുഹമ്മദ്‌ ഷാജി അലി, നീലം കുമാർ (ഹിമാചൽ ), ജസ്പീന്ദർ സിംഗ്,ഹർമാൻ ജിത് സിംഗ്, ഗുരു പ്രീത് സിംഗ്(പഞ്ചാബ് ), ഷരീഫ് ഖാൻ (രാജസ്ഥാൻ),റഈസ് വളാഞ്ചേരി, രാഗേഷ് മണ്ണാർക്കാട്, നീതു ബെൻ, അനൂപ് അഗസ്റ്റിൻ, ഇബ്രാഹിം മുക്കം, സൈഫ് ചിങ്ങോലി, ഷബീർ മോൻ, സഹീർ ചേവായൂർ എന്നിവർ സഹായങ്ങളുമായി കൂടെ ഉണ്ടായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here