ഡബ്ലിൻ: ഇന്ത്യയിലെ പ്ലസ് ടുവിന് സമാനമായ അയർലണ്ട് ലിവിങ് സർട്ട് പരീക്ഷയിൽ മലയാളി വിദ്യാർഥികൾക്ക് അഭിമാന ജയം. മുഴുവൻ മാർക്കും നേടി (625), ഡബ്ലിൻ ലൂക്കനിലെ അഭിരാം അജിത്തും, തൊട്ടു പിന്നിലായി 613 മാർക്ക് നേടി കൗണ്ടി മൊനഘാനിൽ, കാസിൽ ബ്ലേനിയിലെ ഡെൽവിറ്റ് ജോർജും മലയാളികൾക്ക് അഭിമാനമായി. ഇരുവരും ജൂണിയർ സെർട്ട് പരീക്ഷകളിലും ഉന്നത വിജയം നേടിയിരുന്നു.
മികച്ച ഫോട്ടോ ഗ്രാഫറും ആർട്ടിസ്റ്റുമായ അജിത് കേശവന്റെയും, ഷീനയുടെയും പുത്രനായ അഭിരാം കമ്പ്യൂട്ടർ സയൻസിൽ ബിരുദപഠനം നടത്താനാണ് പ്ലാനിടുന്നത്. പഠനത്തോടൊപ്പം ഫുട്ബോളിലും, ചിത്ര രചനയിലും, പെയിന്റിംഗിലും പ്രാഗൽഭ്യം തെളിയിച്ച അഭിരാം നിരവധി സമ്മാനങ്ങൾ കരസ്‌ഥമാക്കിയിട്ടുണ്ട്. സഹോദരി അനഘ അജിത് അയർലണ്ടിൽ ജോലി ചെയ്യുന്നു.
പാലാ വിളക്കുമാടം കൊല്ലംപറമ്പിൽ ജോർജിന്റെയും (റെജി) സിമിയുടെയും പുത്രിയാണ് ഡെൽവിറ്റ്. ഡബ്ലിൻ ട്രിനിറ്റി കോളേജിൽ ബി ഡി എസ് പഠനം നടത്താനാണ് ഡെൽവിറ്റ് ലക്ഷ്യമിടുന്നത്. നൃത്തത്തിലും സംഗീതത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഡെൽവിറ്റ് ഔർ ലേഡീസ് സ്കൂളിലെ ഹെഡ് ഗേൾ ആയിരുന്നു. സ്റ്റുഡന്റ് ഓഫ് ദി ഇയർ നോമിനിയാണ്.
കേരളാ പ്രവാസി കോൺഗ്രസ് എം അയർലണ്ട് ഘടകം വൈസ് പ്രസിഡന്റായ ജോർജ്, വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് ജോയിന്റ് സെക്രട്ടറിയുമാണ്. സഹോദരി ഡെസ് ലിറ്റ് ജോർജ്, യു കെ കാർഡിഫ് യൂണിവേഴ്സിറ്റിയിലെ നാലാം വർഷ മെഡിസിൻ വിദ്യാർഥിനിയാണ്. സഹോദരൻ ഡെർമെറ്റ് ജോർജ് ആറാം ക്ലാസ്സ് വിദ്യാർഥിയാണ്.
By Raju Kunnakattu
പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…
അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…
മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…
ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…
ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…
ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…