Ireland

Newcastlewest Cricket Tournament രണ്ടാം സീസൺ വിജയ കിരീടം ചൂടി ലിമെറിക്ക് ബ്ലാസ്റ്റേഴ്സ്

ആവേശജ്വല പ്രകടനങ്ങളിലൂടെ ക്രിക്കറ്റ്‌ പ്രേമികളുടെ ആവേഷമായി മാറിയ Newcastlewest Cricket Tournamentന് രണ്ടാം സീസൺ സമാപിച്ചു. ജൂലൈ-12ന് ന്യൂകാസിൽവെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ലിമെറിക്ക് ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. വാട്ടർഫോർഡ് ടൈഗേഴ്സിനെയാണ് ലിമെറിക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

വിജയികൾക്കുള്ള ന്യൂകാസിൽവെസ്റ്റ് ട്രോഫിയും ക്യാഷ് അവാർഡും Cllr Tom Ruddle (ന്യൂകാസിൽ വെസ്റ്റിലെ മുനിസിപ്പൽ ഡിസ്ട്രിക്റ്റിലെ കാതോയർലീച്ച്) വിതരണം ചെയ്തു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാർഡും മാറനാട്ട സ്കൂൾ ഓഫ് മോട്ടോറിങ് ന്യൂകാസിൽവെസ്റ്റ് പ്രൊപ്രൈറ്റർ ജോസഫ് തുരുത്തമഠത്തിൽ വിതരണം ചെയ്തു.മികച്ച ബാററ്റ്‌സ്മാൻ, മികച്ച ബൗളർ എന്നിവർക്കുള്ള ട്രോഫികൾ വാട്ടർഫോർഡ് ടൈഗേഴ്സിന്റെ സുബൈർ ഹസൻ ഖാനും (93 റൺസ്), ജോമോനും (6 വിക്കറ്റ്) സ്വന്തമാക്കി.

ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി ലിമെറിക്ക് ബ്ലാസ്റ്റേഴ്സിന്റെ ബൈജു ഫിലിപ്പും ടൂർണമെന്റിലെ മാൻ ഓഫ് ദി വാട്ടർഫോർഡ് ടൈഗേഴ്സിന്റെ സുബൈർ ഹസൻ ഖാനും തെരഞ്ഞെടുക്കപ്പെട്ടു. ന്യൂകാസിൽവെസ്റ്റ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിൽ വിവിധ കൗണ്ടികളിൽ നിന്നുള്ള പത്ത് ടീമുകൾ പങ്കെടുത്തു.

Maranatha School of Motoring Newcastle West, Daily Delight Dublin, Greenchilly Limerick, Select Asia Limerick,Whelans Bar Newcastle West, Squeaky Clean Services Newcastle West, HuntOffice Newcastle West, MayFlower Newcastle West, Adrenalin Newcastle West, Link+ Ireland എന്നിവരായിരുന്നു ടൂർണമെന്റിന്റെ സ്‌പോൺസർമാർ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Newsdesk

Recent Posts

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

3 hours ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

7 hours ago

യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…

14 hours ago

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…

1 day ago

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

1 day ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

1 day ago