Ireland

EU മന്ത്രിമാരുടെ യോഗം: വിക്ലോയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ അനൗപചാരിക യോഗങ്ങൾ നടക്കുന്നതിനോടനുബന്ധിച്ച് വിക്ലോയിലെ ഡ്രൂയിഡ്സ് ഗ്ലെൻ ഹോട്ടൽ ആൻഡ് ഗോൾഫ് റിസോർട്ടിന് സമീപം താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഗാർഡ അറിയിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അയർലണ്ട് പ്രസിഡൻസിയുടെ ഭാഗമായാണ് മന്ത്രിതല യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് EU പ്രതിരോധ മന്ത്രിമാരുടെ അനൗപചാരിക യോഗം നടക്കുന്നത്. സെപ്റ്റംബർ 1, 2 തീയതികളിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗവും നടക്കും.

ഡ്രൂയിഡ്സ് ഗ്ലെൻ ഹോട്ടൽ ആൻഡ് ഗോൾഫ് റിസോർട്ടിന് സമീപമുള്ള റോഡുകളിൽ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ പ്രാദേശികവും താൽക്കാലികവുമായ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന് ഗാർഡ വ്യക്തമാക്കി. നിയന്ത്രണങ്ങൾ പരിമിതമായ പ്രദേശങ്ങളിൽ മാത്രമായിരിക്കുമെന്നും സാധാരണ ഗതാഗതത്തെ കാര്യമായി ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. മന്ത്രിമാരുടെയും മറ്റ് ഔദ്യോഗിക പ്രതിനിധികളുടെയും വാഹനവ്യൂഹങ്ങൾ കടന്നുപോകുന്ന സമയത്ത് ‘rolling road closures’ ഉൾപ്പെടെയുള്ള താൽക്കാലിക റോഡ് നിയന്ത്രണങ്ങൾ ഉണ്ടായേക്കാം.

ഇത്തരം നിയന്ത്രണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഡ്യൂട്ടിയിലുള്ള ഗാർഡ അംഗങ്ങളുടെ നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നും ഗാർഡ അഭ്യർഥിച്ചു. സുരക്ഷാ കാരണങ്ങളാൽ യോഗങ്ങൾ നടക്കുന്ന പ്രദേശത്ത് പൊലീസ് സാന്നിധ്യവും ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തെ തകർക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും…

6 hours ago

അയർലൻഡിൽ പൊതുമേഖലാ ശമ്പള ചർച്ചകൾക്ക് തുടക്കം; WRC-യിൽ നിർണായക കൂടിക്കാഴ്ച

3 ലക്ഷത്തിലധികം ജീവനക്കാരുടെ സമരത്തിന് പിന്നാലെ ചർച്ചകൾ; പുതിയ കരാറിനായി €1.2 ബില്യൺ നീക്കിവെച്ച് സർക്കാർ ഡബ്ലിൻ: അയർലൻഡിലെ പൊതുമേഖലാ…

10 hours ago

മദ്യപിച്ച് ഡ്രൈവിങ് ഒഴിവാക്കാൻ പബ്ബുകളിൽ ബ്രീത്ത്‌ലൈസർ;ഡ്രൈവിങ് സുരക്ഷയ്ക്കായി RSAയുടെ നീക്കം

അയർലൻഡിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരായ ബോധവൽക്കരണവും റോഡ് സുരക്ഷയും ശക്തമാക്കാൻ പുതിയ നീക്കവുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). ഹോട്ടലുകളിലും പബ്ബുകളിലും…

12 hours ago

7,000ത്തിലധികം ഒഴിഞ്ഞ വീടുകൾ വീണ്ടും താമസയോഗ്യമാക്കി; €396 മില്യണിലധികം ഗ്രാന്റ് സഹായം

അയർലൻഡിൽ വർഷങ്ങളായി ഒഴിഞ്ഞുകിടന്നതും ജീർണാവസ്ഥയിലായിരുന്നതുമായ 7,000ത്തിലധികം വീടുകൾ നവീകരിച്ച് വീണ്ടും താമസയോഗ്യമാക്കി. വീടുകളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി സർക്കാർ നൽകുന്ന Vacant…

16 hours ago

Anointing Fire Bible Convention ഡബ്ലിനിൽ ഒക്ടോബർ 24-ന്

  ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടത്തിവരുന്ന Anointing Fire Bible Convention (Malayalam) ഒക്ടോബർ 24 ശനിയാഴ്ച ബ്യൂമൗണ്ടിലെ…

16 hours ago

എച്ച്എസ്ഇ ജീവനക്കാർക്ക് അധികമായി നൽകിയ €30 മില്യൺ തിരിച്ചുപിടിക്കാൻ നീക്കം

അയർലൻഡിലെ ആരോഗ്യസേവന വിഭാഗമായ HSE (Health Service Executive) ജീവനക്കാർക്ക് അർഹതയില്ലാതെ അധികമായി നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ…

1 day ago