Ireland

ലുവാസ് ഫിംഗ്ലാസ് ലൈൻ നിർമ്മാണം 2028-ൽ ആരംഭിക്കാനാകുമെന്ന് ഗതാഗത മന്ത്രി

ഫിംഗ്ലാസിലേക്കുള്ള ലുവാസ് ട്രാം ശൃംഖലയുടെ വിപുലീകരണ പദ്ധതി വേഗത്തിലാക്കാൻ സർക്കാർ നീക്കം ആരംഭിച്ചതായി ഗതാഗത മന്ത്രി ഡാറഗ് ഒ’ബ്രിയൻ അറിയിച്ചു. മുൻപ് 2030-കളുടെ മധ്യത്തോടെ മാത്രമേ നിർമാണം ആരംഭിക്കൂ എന്നാണ് കണക്കാക്കിയിരുന്നതെങ്കിലും, ഇപ്പോൾ 2028-ൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. 3.9 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ഓഫ്-റോഡ് ട്രാം പാത നിലവിലുള്ള ലുവാസ് ശൃംഖലയുമായും ബ്രൂംബ്രിഡ്ജിലെ പ്രധാന റെയിൽ സേവനങ്ങളുമായും ബന്ധിപ്പിക്കും. പദ്ധതിയുടെ പ്രധാന ഡിസൈൻ-ആൻഡ്-ബിൽഡ് കരാർ അടുത്ത വർഷം തുടക്കത്തിൽ ടെൻഡറിലേക്ക് വിടാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പാർലമെന്റിൽ നൽകിയ മറുപടിയിൽ പറഞ്ഞു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

2025 ഒക്ടോബർ മുതൽ പദ്ധതിക്കാവശ്യമായ റെയിൽവേ ഓർഡർ (പ്ലാനിങ് അനുമതി) നിലവിലുണ്ടെന്നും, പദ്ധതിക്കെതിരായ മൂന്ന് ജുഡീഷ്യൽ റിവ്യൂ ഹർജികളും പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫിംഗ്ലാസ് മേഖലയിലെ ഏകദേശം 58,000 കുടുംബങ്ങൾക്ക് പുതിയ ട്രാം ലൈൻ ഗുണകരമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. പദ്ധതിക്കായി പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. കാലാവസ്ഥാ-പ്രകൃതി ഫണ്ടിൽ നിന്നുള്ള സഹായം ഉൾപ്പെടെയുള്ള വിവിധ ധനസ്രോതസുകൾ പരിഗണനയിലുണ്ടെങ്കിലും, അതിന് ഇപ്പോൾ ഉറച്ച തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഡബ്ലിൻ മെട്രോലിങ്ക് പദ്ധതിയുടെ അടുത്ത ഘട്ടത്തിന് അംഗീകാരം നൽകുന്ന നിർദേശങ്ങൾ ജൂലൈ മധ്യത്തിൽ മന്ത്രിസഭ പരിഗണിക്കുമെന്ന് സൂചനയുണ്ട്. പദ്ധതിയുടെ പുതുക്കിയ ചെലവ് കണക്കുകളും പ്രധാന നിർമാണ ഘടകങ്ങളുടെ ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട നിർദേശങ്ങളും സർക്കാർ മുന്നിൽ അവതരിപ്പിക്കാനാണ് മന്ത്രി തയ്യാറെടുക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാ പദ്ധതിയായി കണക്കാക്കപ്പെടുന്ന മെട്രോലിങ്കിന്റെ ചെലവ് 15 മുതൽ 18 ബില്യൺ യൂറോ വരെയാകാമെന്നാണു ഗതാഗത മേഖലയിലെ വിലയിരുത്തൽ. ചെലവ് കൂടുതൽ ഉയരാതിരിക്കാൻ കർശനമായ മേൽനോട്ടവും ഭരണ സംവിധാനങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്ന ആശങ്കയും സർക്കാരിനുള്ളിൽ നിലനിൽക്കുന്നു.

ഇതിനിടെ, ഏപ്രിലിൽ രാജിവെച്ച മെട്രോലിങ്ക് പ്രോജക്ട് ഡയറക്ടർ ഷോൺ സ്വീനിയുടെ പകരക്കാരനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഫല പാക്കേജിൽ ഇതുവരെ അന്തിമ ധാരണയായിട്ടില്ല. പുതിയ ഡയറക്ടറെ നിയമിക്കുന്നതിനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് പൊതുചെലവ് വകുപ്പും ഗതാഗത വകുപ്പും തമ്മിൽ ചർച്ചകൾ തുടരുകയാണെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു. ലോകോത്തര മെട്രോ പദ്ധതികളിൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ആകർഷിക്കാൻ മുൻ ഡയറക്ടർക്ക് നൽകിയതിലും ഉയർന്ന പ്രതിഫലം ആവശ്യമായി വരാമെന്നാണ് മേഖലയിൽ നിന്നുള്ള വിലയിരുത്തൽ. എന്നാൽ, പുതിയ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ തൃപ്തികരമായി പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

16 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

16 hours ago

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

17 hours ago

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

18 hours ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

20 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

23 hours ago