Entertainment

ഉയിർ ജൂൺ 26ന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച്  എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഒരു പൊലീസ് സ്റ്റോറിയുടെ നടപടിക്രമങ്ങളിലൂടെ ആരംഭിക്കുന്ന ട്രയിലർ ചെന്നെത്തുന്നത് ഒരു മർഡർ മിസ്റ്ററിയുടെ അകത്തളങ്ങളിലേക്കാണ്.

ട്രയിലറിലെ ചില ഭാഗങ്ങൾ അത് വ്യക്തമാക്കുന്നു. ആ ഭാഗങ്ങളിലേക്കൊന്നു ശ്രദ്ധിക്കാം –

” സാറെ ഒരു ഇൻഫർമേഷനുണ്ട്… കൊടുവള്ളി ഭാഗത്ത് ഒരു പൊട്ടക്കിണറ്റിൽ ഒരു ബോഡി കണ്ടതായി ഒരാൾ വിളിച്ചു പറഞ്ഞു….

ബോഡിയോ?

ഒരു സ്ത്രീയുടെ ബോഡിയാ സാറെ..

കുറച്ചു ദിവസ്സം പഴക്കമുണ്ട് …

ഒരു സ്ത്രീയുടെ മരണം… അതു മർഡർ ആണന്ന നിഗമനത്തിലേക്കാണ് പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുന്നതെന്ന് ട്രയിലറിലൂടെ മനസ്സിലാക്കാം..

ഒരു മർഡർ മിസ്റ്ററി, അതിൻ്റെ എല്ലാ ദുരൂഹതകളും കോർത്തിണക്കി തികഞ്ഞ സസ്പൻസ് ത്രില്ലറായി അവതരിപ്പിക്കുവാൻ സംവിധായകൻ എം.പത്മകുമാർ ഏറെ ശ്രമിച്ചിരിക്കുന്നു. ജൂൺ 26ന് പ്രദർശനത്തിനെത്തുകയാണ് ഈ ചിത്രം. അതിൻ്റെ മുന്നോടിയായിട്ടാണ് ട്രയിലർ എത്തിയിരിക്കുന്നത്.

ഇക്കുറി പ്രദർശനശാലകളിലാണ് ട്രെയിലർ ആദ്യം പ്രദർശിപ്പിച്ചു തുടങ്ങിയത്. തീയേറ്ററുകളിൽ പ്രേക്ഷകരുടെ ഏറെ പ്രശംസ നേടിയെടുത്തതിന് ശേഷമാണ് നവമാധ്യമങ്ങളിൽ ട്രയിലർ എത്തുന്നത്. മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ് ട്രയിലർ. മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രത്തിൻ്റെ കഥ രൂപപ്പെട്ടിരിക്കുന്നത്.

ഇൻസ്പക്ടർ അൻഷാദിൻ്റെ കഥക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു. ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ, വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം  തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ.എസ്.പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് മണികണ്ഠൻ അയ്യപ്പ  ഈണം പകർത്തിരിക്കുന്നു.

ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.

എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.

കലാസംവിധാനം – സാബുറാം

മേക്കപ്പ് – പി.വി. ശങ്കർ.

കോസ്റ്റ്യും ഡിസൈൻ – അയിഷ സഫീർസേട്ട്.

നിശ്ചല ഛായാഗ്രഹണം – ശ്രീജിത്ത് ചെട്ടിപ്പടി 

ഡിസൈൻ – കൊളിൻസ് ലിയോഫിൽ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.ജെ.വിനയൻ.

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രസാദ് യാദവ്, ഗോപൻ കുറ്റ്യാനിക്കാട്, സജി മുണ്ടൂർ.

സഹ സംവിധാനം – ആകാശ് എം./കിരൺ ചന്ദ്രശേഖരൻ, രാഹുൽ, ഉണ്ണി വരദം.

ഫിനാൻസ് കൺട്രോളർ – ആശിഷ് പാലാ

പ്രൊഡക്ഷൻ മാനേജേഴ്സ് – അനിൽ അൻസാദ്, അനിൽ നമ്പ്യാർ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ

പ്രൊഡക്ഷൻ കൺട്രോളർ – പ്രവീൺ.ബി.മേനോൻ 

കൂർഗ്, കണ്ണൂർ, തലശ്ശേരി, മുംബൈ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

സെഞ്ച്വറി ഫിലിംസ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

12 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

14 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

14 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

17 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

17 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

18 hours ago