Ireland

ലൂക്കൻ ക്ലബ്‌ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 3ന്

ഡബ്ലിൻ: ലൂക്കൻ മലയാളി  ക്ലബ്‌ ക്രിസ്മസ് പുതുവത്സരാഘോഷം  2022 ജനുവരി 3 ന് നടക്കും. ഇത്തവണത്തെ ആഘോഷത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. നാട്ടിൽ ഒരു നിർധന  കുടുംബത്തിന് ഭവനമൊരുക്കുക എന്ന ലക്ഷ്യത്തോടെ സമ്മാന കൂപ്പൺ നറുക്കെടുപ്പും ഇതോടനുബന്ധിച്ച്‌ നടത്തുമെന്ന് പ്രസിഡണ്ട്‌ റെജി കുര്യൻ, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ എന്നിവർ അറിയിച്ചു. ഒന്നാം സമ്മാനം  ഒരു പവൻ  സ്വർണ്ണ കോയിനും രണ്ടാം സമ്മാനം  അരപ്പവൻ സ്വർണ്ണ കോയിനും മൂന്നാം സമ്മാനം  മൂന്നുപേർക്ക് 100  യൂറോ വീതവും നൽകും.രണ്ടാമത്തെ  വീടാണ് ക്ലബ്‌ നിർമ്മിക്കുന്നത്.രണ്ട് വർഷം  മുൻപ്  സുമനസ്സുകളുടെ  സഹായത്താൽ ആലപ്പുഴയിൽ  ഒരു നിർധന കുടുംബത്തിന് ക്ലബ്‌ ഭവനം  നിർമ്മിച്ചു നൽകിയിരുന്നു.

ക്രിസ്മസ് സന്ദേശം,നേറ്റിവിറ്റി ഷോ, സാന്താവരവേൽപ്പ്,മാർഗം  കളി, കപ്പിൾ ഡാൻസ്, യൂത്ത് ഡാൻസ്, കിഡ്സ്‌ ഡാൻസ്, കോമഡി  സ്കിറ്റുകൾ, ഗാനമേള, ക്രിസ്മസ് ഡിന്നർ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടും.

വിവരങ്ങൾക്ക് :ഉദയ് നൂറനാട് :086 3527577.

ഷൈബു  കൊച്ചിൻ :087 684 2091

പ്രിൻസ്‌ അങ്കമാലി :086 234 9138.

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

8 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

24 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

1 day ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

1 day ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

1 day ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago