Ireland

പ്രേക്ഷക ശ്രദ്ധ നേടി ‘മക്കാ മണൽത്തരി’

“മക്കാ മണൽത്തരി” എന്ന ഗാനം പുറത്തിറങ്ങി.അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ സാബു ജോസഫ് ആണ് ഈ ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്‌.

ഹനീഫ ബാബുവിന്റെ വരികൾ പാടി അഭിനയിച്ചിരിക്കുന്നത് ആദിൽ അൻസാർ ആണ്. മനോഹരമായ ആലാപനവും, ദൃശ്യഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. അയർലൻഡിന്റെ മനോഹരമായ ദൃശ്യഭംഗി ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് അനുഗ്രഹീത കലാകാരനായ ജയപ്രകാശ് കെ.ടി ആണ്‌. അയർലണ്ട്ന്റെ മനോഹാരിതയും തമിഴ് ബീറ്റ്സ് ഡാൻസ് ഗ്രൂപ്പിന്റെ അതിമാനോഹരമായ കൊറിയോഗ്രഫിയും ഈ ഗാനത്തെ തികച്ചും വ്യത്യസ്തമാക്കുന്നു. രതിശങ്കർ എന്ന അതുല്യ കലാകാരിയുടെ മേൽനോട്ടത്തിൽ  അയർലണ്ടിലെ ഒരു കൂട്ടം മിടുമിടുക്കരായ കൊച്ചു കലാകാരി കലാകാരന്മാരാണ് ഈ ഗാനത്തിൽ നൃത്തം ചെയ്തിരിക്കുന്നത്.  ഈ ഗാനം അതിമനോഹരമായി ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഫോട്ടോ ഫാക്റ്ററി അയർലണ്ട് ആണ്. ബ്രൈറ്റ് AMJ എന്റെർറ്റൈയ്ൻമെൻസ്‌ ന്റെ ബാന്നറിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനംറിലീസ് ആയി ഇതിനോടകം തന്നെ അൻപത്തിനായിരത്തോളം ആൾകാരാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്.

Newsdesk

Recent Posts

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

19 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

1 day ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

2 days ago