കഴിഞ്ഞ പതിനാല് വര്‍ഷക്കാലമായി ഡോനെഗലീലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാള സമൂഹത്തില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഡോനെഗൽ ഇന്ത്യൻ മലയാളി അസോസിയേഷന്‍ (DIMA) ഓണാഘോഷം സെപ്റ്റംബര്‍ 17ന് വർണ്ണാഭമായി നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ഡോനെഗൽ മലയാളികളുടെ അഭിമാനവും, മലയാളികളുടെ സംഘടനയുമായ ഡോനെഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (DIMA) സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് സെപ്റ്റംബര്‍ പതിനേഴാം തീയതി രാവിലെ 10 മണിക്ക് Aura Leisure Centre, Letterkenny, F92 TP6Cയിലെ ഓഡിറ്റോറിയത്തില്‍ തിരശീല ഉയരും.
സെപ്റ്റംബര്‍ 17ലെ ഓണാഘോഷ പരിപാടിയിൽ അയർലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പായ റോയൽ കാറ്റേഴ്സിന്റെ പപ്പടവും പഴവും പായസവും ചേര്‍ത്തു വിഭവസമൃദ്ധവും തനത് ഓണസദ്യക്കൊപ്പം ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളവുമൊരുക്കി, മാവേലിയുടെ എഴുന്നള്ളത്തിനായി കാത്തിരിക്കുന്നും. കഴിഞ്ഞ പതിനാലു വര്ഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഡോനെഗലിന്റെ സ്വന്തം കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന ആകര്‍ഷകങ്ങളായ നിരവധി കലാ പരിപാടിൾ ഡോനഗലിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടും
ജാതി- മത -വര്‍ണ- സംഘടനാ വ്യത്യാസമില്ലാതെ എല്ലാ ഡോനെഗൽ മലയാളികളെയും ഡിമയുടെ ഓണാഘോഷങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
ഡോനെഗൽ ഇന്ത്യൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഡോനെഗലിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയാണ്. പരിപാടിയുടെ സ്‌പോണ്‍സേഴ്‌സാകാന്‍ താല്‍പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി donegalmalayalees@gmail.com ബന്ധപ്പെടാവുന്നതാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…