gnn24x7

മലയാളത്തിന്റെ മഹോത്സവമായ DIMA ഓണം 2023 ആഘോഷിക്കാന്‍ ഡോനെഗൽ മലയാളികളൊരുങ്ങി

0
287
gnn24x7

കഴിഞ്ഞ പതിനാല്  വര്‍ഷക്കാലമായി ഡോനെഗലീലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാള സമൂഹത്തില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഡോനെഗൽ  ഇന്ത്യൻ മലയാളി  അസോസിയേഷന്‍ (DIMA) ഓണാഘോഷം സെപ്റ്റംബര്‍ 17ന് വർണ്ണാഭമായി നടത്താൻ തീരുമാനിച്ചിരിക്കുന്നു.

ഡോനെഗൽ മലയാളികളുടെ അഭിമാനവും,  മലയാളികളുടെ സംഘടനയുമായ ഡോനെഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (DIMA) സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് സെപ്റ്റംബര്‍ പതിനേഴാം തീയതി രാവിലെ 10 മണിക്ക്  Aura Leisure Centre, Letterkenny, F92 TP6Cയിലെ ഓഡിറ്റോറിയത്തില്‍ തിരശീല ഉയരും.

സെപ്റ്റംബര്‍ 17ലെ ഓണാഘോഷ പരിപാടിയിൽ അയർലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പായ റോയൽ കാറ്റേഴ്സിന്റെ പപ്പടവും പഴവും പായസവും ചേര്‍ത്തു വിഭവസമൃദ്ധവും തനത് ഓണസദ്യക്കൊപ്പം  ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളവുമൊരുക്കി,  മാവേലിയുടെ എഴുന്നള്ളത്തിനായി കാത്തിരിക്കുന്നും. കഴിഞ്ഞ പതിനാലു വര്ഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഡോനെഗലിന്റെ  സ്വന്തം കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന ആകര്‍ഷകങ്ങളായ നിരവധി കലാ പരിപാടിൾ ഡോനഗലിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടും

ജാതി- മത -വര്‍ണ- സംഘടനാ വ്യത്യാസമില്ലാതെ എല്ലാ ഡോനെഗൽ  മലയാളികളെയും ഡിമയുടെ ഓണാഘോഷങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

ഡോനെഗൽ ഇന്ത്യൻ മലയാളി അസോസിയേഷന്റെ  ഓണാഘോഷം ഡോനെഗലിലെ  ഏറ്റവും വലിയ മലയാളി സംഗമവേദിയാണ്. പരിപാടിയുടെ സ്‌പോണ്‍സേഴ്‌സാകാന്‍ താല്‍പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി donegalmalayalees@gmail.com  ബന്ധപ്പെടാവുന്നതാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7