അയർലണ്ടിൽ നിർമ്മാണ മേഖലയിൽ പണം തട്ടാൻ പുതിയ തന്ത്രവുമായി തട്ടിപ്പ് ബിൽഡർമാർ. ഇവരുടെ തട്ടിപ്പിൽ പണം നഷ്ടമായവരിൽ പല മലയാളികളും ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു മലയാളി പ്രവാസി തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്.കുറച്ച് നാളുകൾക്ക് മുൻപ് ഇദ്ദേഹം വീടിന്റെ എക്സ്റ്റൻഷൻ ജോലി ചെയ്യാൻ ഒരുങ്ങുകയായിരുന്നു. പ്ലാനിങ് പെർമിഷൻ കഴിച്ചതിനു പിന്നാലെ ഐഡിയൽ കൺട്രക്ഷൻസ് എന്ന സ്ഥാപനത്തിൽ നിന്നും മാർക്ക് റാൾഫ് എന്ന ആൾ ബന്ധപ്പെട്ടു. ഇയ്യാൾക്ക് വർക്ക് നൽകുകയും ചെയ്തു. സ്ട്രക്ചർ പൂർത്തിയാക്കിയ ശേഷം ഏകദേശം 80% തുക കൈപ്പറ്റുകയും ചെയ്തു.
എന്നാൽ പണം ലഭിച്ച ശേഷം നിർമ്മാണം പൂർത്തിയാക്കാതെ ഇയാൾ മുങ്ങി. പല തവണ ഉടമസ്ഥൻ ബന്ധപ്പെട്ടെങ്കിലും ഓരോ ഒഴുവുകൾ പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു. പണി പകുതിയായതിനാൽ അത് പൂർത്തിയാക്കാൻ മറ്റൊരാളെ കണ്ടെത്താനും പ്രയാസം നേരിട്ട്. സാമ്പത്തിക നഷ്ടതിന് പുറമെ ഏറെ മാനസിക ബുദ്ധിമുട്ടും ഇതിനാൽ ഉണ്ടായതെന്ന് ഉടമ പറയുന്നു. വീടിന്റെ അറ്റകുറ്റ പണിക്കും മറ്റ് നിർമ്മാണങ്ങൾക്കുമായി പൊതുവെ വലിയൊരു തുക ചെലവഴിക്കേണ്ട സ്ഥിതിയാണ്. പലരും സാമ്പത്തിക ലാഭം മുന്നിൽ കണ്ട് സ്വന്തം മേൽനോട്ടത്തിൽ നിർമ്മാണം നടത്തുന്നവരാണ്. ഇത്തരക്കാരായ സാധാരണ ജനങ്ങളെയാണ് ചൂഷണം ചെയ്യുന്നത്.
സമാനമായ അനുഭവം പല മലയാളികൾക്കും ഇതിനോടകം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാൽ തന്നെ നിർമ്മാണം മറ്റ് ജോലികൾക്കായോ ബിൽഡർമാരെ തിരഞ്ഞെടുക്കുമ്പോൾ ഏറെ ജാഗ്രത പുലർത്തുക.ബിൽഡർമാരുടെ മുൻ ജോലി സൈറ്റുകൾ നേരിൽ കണ്ട് ബോധ്യപ്പെടുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാകുക. ഇത്തരം തട്ടിപ്പുകൾ മുന്നിൽ കണ്ടുള്ള കരുതൽ സ്വീകരിച്ച് മാത്രം പണമിടപാടുകൾ നടത്തുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…