സമീപകാല മലയാള സിനിമയിൽ സർവ്വകാല റെക്കാർഡോടെ ബുക്കിംഗിനു തുടക്കം കുറിച്ചു കൊണ്ട് മാർക്കോ എന്ന ചിത്രം ഇതിനകം ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്ത ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ് ആൻ്റ് ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഡിസംബർ ഇരുപതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ വീണ്ടും ആക്ഷൻ ഹീറോ ആകുകയാണ്. സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്. ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ് സ്റ്റഞാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്.
പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ഒരുപോലെ എത്തുകയാണ്. വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളാണ് ഈ ചിത്രത്തിനു പശ്ചാത്തലമായിരിക്കുന്നത്. മൂന്നാർ, കൊച്ചി, എഴുപുന്ന, ദുബായ്, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ഉണ്ണി മുകുന്ദനു ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിംഗ് (ടർബോ ഫെയിം), യുക്തി തരേജ, അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി, മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ എന്നി വരും പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്
കലാസംവിധാനം – സുനിൽ ദാസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്വമന്തക് പ്രദീപ്.
പ്രൊഡക്ഷൻ മാനേജർ – ജസ്റ്റിൻ കൊല്ലം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിനു മണമ്പൂർ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വാഷിംഗ്ടൺ ഡി.സി: ടൈം മാഗസിൻ പുറത്തിറക്കിയ 2026-ലെ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ…
യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന 'സുഡേറിയം ഓഫ് ഒവിയേഡോ' …
വാഷിംഗ്ടൺ: ലൈംഗികാതിക്രമം നടത്തിയതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി ഹൗസ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ യുഎസ് ജനപ്രതിനിധി സഭാംഗം…
സിയാറ്റിൽ: സിയാറ്റിലിലെ ബല്ലാർഡിലുള്ള നാഷണൽ നോർഡിക് മ്യൂസിയത്തിലെ ജീവനക്കാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മ്യൂസിയത്തിലെ എക്സിബിറ്റ് ഡിസൈനറും…
വാഷിംഗ്ടൺ ഡി സി :അമേരിക്കൻ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള…
പ്യൂർട്ടോ റിക്കോ:പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിന്റെ വേഷവിധാന ഘട്ടത്തിൽ, ഇസ്രായേലിനെ പ്രതിനിധീകരിച്ച ഫ്ലോറിഡയിൽ ജനിച്ച…