Ireland

“യൂറോപ്യൻ മണി ക്വിസ് 2025” ൽ മലയാളി തിളക്കം; റിഷേൽ ട്രീസ – ജോഡി കൊമൊളാഫെ ടീമിന് വിജയകിരീടം

പോർട്ട്‌ലീഷ് : ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ ഓഫ് അയർലന്റ്(BPFI) സംഘടിപ്പിച്ച യൂറോപ്പ്യൻ മണി ക്വിസ് മത്സരത്തിൽ റിഷേൽട്രീസ അലക്സാണ്ടർ,ജോഡി കൊമൊളാഫെ സഖ്യം ഒന്നാം സ്ഥാനം നേടി. അയർലണ്ടിലെ വിവിധ സ്‌കൂളുകളിൽ നിന്നും 1200 ൽ പരം ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ്പോർട്ട്‌ലീഷിലെ Scoil Chriost Ri – യിലെ മൂന്നാം വർഷ വിദ്യാർത്ഥിനികളായ ഇരുവരും വിജയികളായത്.

13-15 വയസ്സ് വരെയുള്ള കുട്ടികളിൽ സാമ്പത്തിക സാക്ഷരതയും അവബോധവും വളർത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും BPFI ഓൺലൈനായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലാണ് ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മെയ്‌ മാസത്തിൽ ബ്രസ്സൽസിൽ നടക്കുന്ന യൂറോപ്യൻ ഫൈനലിൽ അയർലന്റിനെ പ്രതിനിധീകരിക്കാനുള്ള സുവർണ്ണാവസരവും റിഷേലിന്റെ ടീമിന് കൈവന്നിരിക്കുകയാണ്.പോർട്ട്‌ലീഷിലെ മലയാളികൾക്ക് അഭിമാനമായി മാറിയ റിഷേൽ, Mary Borough വില്ലേജിൽ താമസിക്കുന്ന രാജേഷ് അലക്സാണ്ടറിന്റെയും ലിൻഡ രാജേഷിന്റെയും മകളാണ്. ഏകസഹോദരൻ റിഹാൻ St. Mary’s CBS ൽ അഞ്ചാം വർഷ വിദ്യാർത്ഥിയാണ് .

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

46 mins ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

9 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

11 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

12 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago