ഡബ്ലിനിൽ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 26 വയസ്സുള്ള യുവാവ് കസ്റ്റഡിയിൽ. ഇയാളെ കോടതിയിൽ ഹാജരാക്കി. അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകർക്ക് (IPAS) താമസ സൗകര്യമായി ഉപയോഗിക്കുന്ന സിറ്റിവെസ്റ്റ് ഹോട്ടലിന് പുറത്തുള്ള ഒരു പ്രദേശത്താണ് സംഭവം നടന്നത്. ആറ് വർഷം മുമ്പ് അയർലണ്ടിൽ എത്തിയ പ്രതി 2024 ൽ സമർപ്പിച്ച ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ നിരസിച്ചിരുന്നു. ഈ വർഷം മാർച്ച് മുതൽ ഇയാൾ ഡീപോർട്ടേഷൻ ഉത്തരവിന് വിധേയനായിരുന്നു. പെൺകുട്ടി ഇപ്പോൾ Tuslaയുടെ സംരക്ഷണയിലാണ്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ഡബ്ലിനിലെ സാഗാർട്ടിലെ ഗാർട്ടർ ലെയ്‌നിൽ വെച്ച് ഇന്നലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ലെങ്കിലും, നാളെ ക്ലോവർഹിൽ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതിയെ അറിയിച്ചു. പ്രതി ജോലി ചെയ്യുന്നില്ലെന്ന് കോടതി കേട്ടതിനെത്തുടർന്ന് അദ്ദേഹത്തിന് സൗജന്യ നിയമസഹായം അനുവദിച്ചു. ഞായറാഴ്ച രാത്രി 11 മണിക്കും തിങ്കളാഴ്ച പുലർച്ചെ 1.30 നും ഇടയിൽ സിറ്റി വെസ്റ്റ് ഡ്രൈവ്, ഗാർട്ടർ ലെയ്ൻ, സിറ്റി വെസ്റ്റ് ലുവാസ് സ്റ്റോപ്പ്, സാഗാർട്ട് ലുവാസ് സ്റ്റോപ്പ് പ്രദേശങ്ങളിൽ ഉണ്ടായിരുന്ന, സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഗാർഡയുമായി ബന്ധപ്പെടണം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…