Ireland

ക്രാന്തിയുടെ മെയ്ദിനാഘോഷം നാളെ ഡബ്ലിനിൽ; മുഖ്യാതിഥിയായി ജെർമി കോർബിനും മുഖ്യപ്രഭാഷകനായി സുനിൽ. പി. ഇളയിടവും പങ്കെടുക്കുന്നു

ഡബ്ലിൻ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം. തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കേന്ദ്ര കമ്മറ്റി അറിയിച്ചു.  മെയ് 11ന് ശനിയാഴ്ച ഡബ്ലിനിലും മെയ് 12ന് ഞായറാഴ്ച വാട്ടർഫോർഡിലുമായിട്ടാണ് അനുസ്മരണ പരിപാടികൾ ഒരുക്കിയിട്ടുള്ളത്.  

ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ (eircode- K67P5C7) ശനിയാഴ്ച സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ. പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. ബ്രിട്ടന്റെ മുൻപ്രതിപക്ഷ നേതാവും ലേബർ പാർട്ടിയുടെ നേതാവുമായി പ്രവർത്തിച്ച ബ്രിട്ടനിലെ സമുന്നതനായ ഇടതുപക്ഷ നേതാവ് ജെറമി ബർണാഡ് കോർബിൻ  പരിപാടിയിൽ പങ്കെടുക്കുന്നതാണ്. 1983 മുതൽ പാർലമെൻറ് അംഗമായി കോർബിൻ പ്രവർത്തിക്കുന്നു. വൈകുന്നേരം 3 മുതൽ 6 മണി വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച വാട്ടർഫോർഡിൽ വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടിയിലും സുനിൽ പി. ഇളയിടം പങ്കെടുക്കുന്നതാണ്. വാമയിൽ (Waterford Academy of Music and arts, X91W1XF) വെച്ച് വൈകുന്നേരം നാലുമണിക്ക്  ആരംഭിക്കുന്ന പരിപാടി 7.30ന് ലഘു ഭക്ഷണത്തോടുകൂടി അവസാനിക്കുന്നതാണ്.

ഡബ്ലിനിലും വാട്ടർഫോർഡിലുമായി ക്രാന്തി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

RyanAir വിലയ്ക്ക് വാങ്ങുമെന്ന മസ്‌കിന്റെ ഭീഷണി; മറുപടിയായി “ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിൽ” ആരംഭിച്ച് എയർലൈൻ

അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…

8 hours ago

123

213123

9 hours ago

കമലേശ്വരത്തെ യുവതിയുടെയും അമ്മയുടെയും ആത്മഹത്യ: ഭർത്താവ് ഉണ്ണികൃഷ്ണൻ അറസ്റ്റിൽ; ഇയാൾ അയർലണ്ടിൽ ലക്ച്ചററാണെന്ന് ബന്ധുക്കൾ

കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…

12 hours ago

അഞ്ച് വയസ്സുകാരനെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടി; സ്കൂൾ അധികൃതർ പ്രതിഷേധത്തിൽ

മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…

13 hours ago

ജുഡീഷ്യൽ വാറണ്ടില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറാൻ ICE ഉദ്യോഗസ്ഥർക്ക് അനുമതി; പുതിയ നയം പുറത്ത്

വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…

13 hours ago

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലിരുത്തി ഷോപ്പിംഗിന് പോയി; അമ്മ അറസ്റ്റിൽ

പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്…

13 hours ago