Ireland

ക്രാന്തിയുടെ മെയ്ദിന അനുസ്മരണം ഡബ്ലിനിൽ; മുഖ്യാതിഥി ഡോ. സുനിൽ പി ഇളയിടം

ഡബ്ലിൻ: ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമർപ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമായാണ് മെയ്ദിനം രേഖപ്പെടുത്തുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാവർഷവും മെയ് ആദ്യദിവസം അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നു.

ചരിത്രപ്രസിദ്ധമായ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന്റെ അനുസ്മരണം അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.

ഡബ്ലിനിൽ മെയ് 11ന് സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടിയിൽ എഴുത്തുകാരനും പ്രഭാഷകനുമായ  സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിക്കുന്ന ക്രാന്തിയുടെ മെയ്ദിന അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്രകമ്മറ്റി അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: 12 മരണം സ്ഥിരീകരിച്ചു, മരണ സംഖ്യ ഉയരുന്നു

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. പന്ത്രണ്ട് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത്…

19 hours ago

ടീൻഏജുക്കാർക്കുള്ള സ്‌ക്രീൻ ടൈം ലിമിറ്റ് പ്രഖ്യാപിച്ച് യൂട്യൂബ്

സൂപ്പർ വൈസിങ് അക്കൗണ്ടിനുള്ളിൽ തന്നെ മാതാപിതാക്കൾക്ക് സമയപരിധി നിശ്ചയിക്കാനോ YouTube ഷോർട്ട്സ് ഫീഡ് പൂർണ്ണമായും ഓഫാക്കാനോ അനുവദിക്കുന്ന പുതിയ നിയന്ത്രണ…

2 days ago

ഐറിഷ് റോഡുകളിൽ 15ൽ ഒരു വാഹനത്തിന് ഇൻഷുറൻസ് ഇല്ല

ഐറിഷ് റോഡുകളിലെ ഓരോ 15 വാഹനങ്ങളിലും ഒന്ന് ഇൻഷുറൻസ് ഇല്ലാത്തതോ രജിസ്റ്റർ ചെയ്യാത്തതോ ആണെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐറിഷ്…

2 days ago

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഏപ്രിൽ 24-ന്

ഡാളസ്: പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം "സ്വർഗീയ നാദം" സംഘടിപ്പിക്കുന്ന 'സാധു കീർത്തനം' ലൈവ്…

2 days ago

സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഉടമ കൊല്ലപ്പെട്ടു; പ്രതിക്കായി തെരച്ചിൽ

ഫ്ലോറിഡ: ഫ്ലോറിഡയിലെ ലീസ്ബെർഗിൽ ഒരു സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ നായയുടെ ഉടമസ്ഥൻ വെടിയേറ്റ് മരിച്ചു.43 വയസ്സുകാരനായ മാത്യു…

2 days ago

ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്ത ഡോക്ടർക്കെതിരെ കുറ്റപത്രം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച ഞെട്ടിക്കുന്ന പിഴവിൽ ഡോക്ടർക്കെതിരെ നിയമനടപടി. 2024 ഓഗസ്റ്റിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ അലബാമ സ്വദേശിയായ…

2 days ago