Ireland

മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) ഭാരവാഹികൾ ജാക്ക് ചേംബേഴ്‌സുമായി കൂടിക്കാഴ്ച നടത്തി; MNIയുടെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുമെന്ന് മന്ത്രി

ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) ഭാരവാഹികൾ ചീഫ് വിപ്പും മന്ത്രിയുമായ ജാക്ക് ചേംബേഴ്‌സുമായി മാർച്ച് 30 ബുധനാഴ്ച ഡിപ്പാർട്മെന്റ് ഓഫ് ടീഷോകിന്റെ (പ്രധാനമന്ത്രി) ഓഫിസിൽ വച്ചു കൂടിക്കാഴ്ച നടത്തി. പ്രവാസികളായ നഴ്‌സുമാരുടെയും പുതിയതായി അയർലണ്ടിലേക്ക് വർക്ക് പെർമിറ്റ് ലഭിച്ചു ജോലിക്ക് വരുന്ന ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും വിവിധ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മന്ത്രിതല ചർച്ചകൾക്ക് തുടക്കമിടുന്നതിന്റെ ഭാഗമായാണ് എംഎൻഐ കൺവീനർ വർഗീസ് ജോയ്, ട്രഷറർ രാജിമോൾ മനോജ്, നാഷണൽ മെംബർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവർ മന്ത്രിയുമായി ചർച്ച നടത്തിയത്.

അയർലൻഡിലെ ആരോഗ്യമേഖലയിൽ വിദേശ തൊഴിലാളികൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ അവരുടെ താമസം, വീസാ നിബന്ധനകൾ , തൊഴിൽ സാഹചര്യങ്ങൾ, മറ്റാനുകൂല്യങ്ങൾ എന്നിവയെ പറ്റി മന്ത്രിയുമായി വിശദമായ ചർച്ച നടത്തിയതായി എംഎൻഐ ഭാരവാഹികൾ അറിയിച്ചു. ആരോഗ്യ മേഖലയിലെ വിദേശ തൊഴിലാളികളെ പ്രതിനിധീകരിച്ച് തുടർന്നും മന്ത്രിതലചർച്ചകളിൽ ഏർപ്പെടുമെന്നും എംഎൻഐ ഭാരവാഹികൾ അറിയിച്ചു.

പുതുതായി അയർലൻഡിലെത്തുന്ന നഴ്സുമാർക്ക് താമസ സൗകര്യങ്ങളുടെ ലഭ്യതക്കുറവിന്റെ ഗുരുതരാവസ്ഥ പഠിക്കാനും പരിഹരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാമെന്നും സീനിയർ ഹെൽത്ത് കെയർ അസിസ്റ്റന്റ് വിസയിൽ എത്തുന്നവരുടെ ആശ്രിതർക്ക് ജോലി ലഭിക്കുന്നതിനുതകുന്ന വീസ മാറ്റങ്ങൾ മന്ത്രിതലത്തിൽ ചർച്ചക്ക് വിധേയമാക്കാമെന്നും മന്ത്രി ഉറപ്പ് നൽകിയതായി എംഎൻഐ അറിയിച്ചു.

മന്ത്രി തന്റെ ഫേസ്ബുക്കിൽ എംഎൻഐയുമായി ചർച്ച നടത്തിയ കാര്യം കുറിക്കുകയും തുടർന്നും എംഎൻഐയുടെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുമെന്നും അറിയിച്ചു. അയർലൻഡിലേക്ക് ജോലിക്കു വരാൻ തയ്യാറെടുക്കുന്ന എല്ലാ വിദേശ നഴ്‌സുമാർക്കും സഹായങ്ങൾക്കായി എന്ന info@migrantnurses.ie ഇമെയിൽ വഴിയോ ഫെയ്സ്ബുക്ക് പേജ് വഴിയോ ബന്ധപ്പെടാവുന്നതാണ്. മൈഗ്രന്റ് നഴ്സസ് അയർലൻഡിൽ ഫ്രീ അംഗത്വം എടുക്കുന്നതിനുള്ള ലിങ്ക് https://migrantnurses.ie/join-mni

Newsdesk

Recent Posts

ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങൾ 15 വർഷത്തെ ഉയർന്ന നിലയിൽ

ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…

12 hours ago

‘ചടങ്ങ്’  വിനീത് ശ്രീനിവാസൻ നായകൻ; ചിത്രീകരണം ആരംഭിച്ചു

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…

15 hours ago

അയർലണ്ടിൽ ബസ് ഡ്രൈവർമാർക്ക് സുവർണാവസരം; ഉടൻ നിയമനവുമായി വിസ്റ്റ കരിയർ സൊല്യൂഷൻസ്

അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…

1 day ago

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; പുനർനിർമാണത്തിന് 500 കോടി വേണ്ടിവരും

കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…

1 day ago

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…

2 days ago

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…

2 days ago