Ireland

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് ഇനി നഴ്സിംഗ് ബോർഡിൽ സ്വന്തം പ്രതിനിധി – മിട്ടു ആലുങ്കലിന് ബോർഡ് മെമ്പർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയം

നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ട് (NMBI) ബോർഡ് മെമ്പർ തിരഞ്ഞെടുപ്പിന്റെ ഫലം സെപ്റ്റംബർ 21, ബുധനാഴ്ച ഉച്ചകഴിഞ്ഞു പ്രഖ്യാപിച്ചപ്പോൾ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധിയായി വയോജനപരിപാലന വിഭാഗത്തിൽ മത്സരിച്ച മിട്ടു ആലുങ്കൽ (ഷിബു) എതിർസ്ഥാനാർഥിയെക്കാൾ ഇരട്ടിയിലേറെ വോട്ടുകളോടെ (2846 വോട്ടുകൾ) ജയിച്ചു. നാലുവിഭാഗങ്ങളിലായി മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളേക്കാളും വോട്ടുകൾ കൂടുതൽ വോട്ടുകൾ ലഭിച്ചത് മിട്ടുവിനാണ് എന്നതും ഈ വിജയത്തെ കൂടുതൽ മികവുറ്റതാക്കി.

സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗമായ മിട്ടു ഡബ്ലിനിലെ മീത്തു കമ്മ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിന്റെ ഡയറക്ടർ ഓഫ് നഴ്സിംഗ് ആണ്. മിട്ടുവിന്റെ ബോർഡ് അംഗത്വം മൈഗ്രന്റ് നഴ്സസ് അയർലൻഡ് കഴിഞ്ഞ രണ്ടു വർഷങ്ങളായി പ്രവാസി നഴ്സുമാരുടെ അവകാശങ്ങൾക്കായി നടത്തിവരുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരും. NMBIക്കു നേരിട്ട് ചുമതലയുള്ള വിഷയങ്ങളായ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസം, ആപ്റ്റിറ്റിയൂഡ്, അഡാപ്റ്റേഷൻ പ്രോഗ്രാമുകളിലെ ഉദ്യോഗാർത്ഥികളോടുള്ള വിവേചനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു നിരവധി തവണ NMBI സി ഇ ഓ ഷീല മക്ക്ലെലാൻഡുമായും മറ്റു ഉദ്യോഗസ്ഥരുമായും സംഘടന നിരവധി തവണ ചർച്ചകൾ നടത്തുകയും പരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി റെജിസ്ട്രേഷൻ നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി 10 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ആപ്റ്റിറ്റിയൂഡ്, അഡാപ്റ്റേഷൻ പ്രോഗ്രാമുകൾ മൈഗ്രന്റ് നഴ്സ് സൗഹൃദപരമായി പരിഷ്കരിക്കുകയും ചെയ്യാം എന്നുള്ള ഉറപ്പും മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് ലഭിച്ചിരുന്നു. ഇതിന്റെ പുരോഗതി വിലയിരുത്താൻ സെപ്റ്റംബർ 22 വ്യാഴാഴ്ച NMBI ഡയറക്ടർ ഓഫ് റെജിസ്ട്രേഷൻ റേ ഹീലിയുമായി സംഘടന ഭാരവാഹികൾ ചർച്ച നടത്തും.

മിട്ടുവിന്റെ വിജയം തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്ന ഊർജ്ജം വളരെ വലിയതാണെന്നും അയർലണ്ടിലെ എല്ലാ പ്രവാസി നഴ്‌സുമാർക്കും ഗുണം ലഭിക്കുന്ന രീതിയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും ലോക്കൽ യൂണിറ്റുകൾ സ്ഥാപിക്കുകയും അങ്ങനെ എല്ലാ പ്രദേശങ്ങളിലുമുള്ള നഴ്‌സുമാർക്കും പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിയുകയും ചെയ്യും. നിലവിൽ ലിമെറിക്ക്, ലെറ്റർകെന്നി, വാട്ടർഫോർഡ്, ഡബ്ലിൻ ജെയിംസ് കോണോളി, സെന്റ് ജെയിംസ് എന്നീ സ്ഥലങ്ങളിലും ആശുപത്രികളിലും ലോക്കൽ യൂണിറ്റുകൾ തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 

മിട്ടുവിന്റെ വിജയത്തിനായി വോട്ടു ചെയ്ത എല്ലാ നഴ്‌സുമാർക്കും അതുപോലെ പിന്തുണ നൽകുകയും മിട്ടുവിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്ത എല്ലാ വ്യക്തികൾക്കും പ്രവാസി സംഘടനകൾക്കും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക : https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

5 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

6 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

9 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

16 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago