Ireland

ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട്: ഓൺലൈൻ യോഗം ശ്രദ്ധേയമായി

MNI (മൈഗ്രെന്റ് നഴ്സസ് അയർലണ്ട് )യുടെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ (HCA) വിപുലമായ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. മാർച്ച് 29 ബുധനാഴ്ച്ച വൈകീട്ട് എട്ട്‌ മണിക്ക് ചേർന്ന യോഗത്തിൽ നാനൂറോളം ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ പങ്കെടുത്തു. MNI യുടെ പ്രവർത്തകരും അയർലണ്ട് പാർലമെന്റ് മെമ്പർമാരും തൊഴിലാളി യൂണിയൻ (SIPTU) പ്രതിനിധികളും പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്ത് സംസാരിച്ചു.

അയർലണ്ടിൽ HCAമാരായി എത്തുന്ന ഭൂരിഭാഗവും ജനറൽ വർക്ക്‌ പെർമിറ്റ്‌ വിസയിലുള്ളവരാണ്. അവരുടെ കുടുംബത്തെ ഇവിടെ എത്തിക്കുവാൻ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നു. കൂടാതെ കൂടുതൽ പേരും നഴ്സുമാർ ആണെന്നിരിക്കെ OQI Level 5 പോലുള്ള നഴ്സിങ്ങിലും ചെറിയ കോഴ്‌സുകൾ ചെയ്യാൻ അവരെ നിർബന്ധിക്കുന്ന ശ്രമങ്ങൾക്കും എതിരെയുള്ള ഒരു പ്രതിഷേധത്തിന്റെ ഭാഗമായണ് മീറ്റിംഗ് സംഘടിപ്പിച്ചത്.MNI ദേശിയ കൺവീനവർ വർഗീസ്‌ ജോയിയുടെ പ്രസംഗത്തോടെ മീറ്റിംഗ് ആരംഭിച്ചു. HCA ക്കാരുടെ പ്രശ്നങ്ങൾ MNI സാരഥി വിനു കൈപ്പള്ളിയും സോമി തോമസും യോഗത്തിൽ വിശദീകരിച്ചു.പാർലമെന്റ് മെമ്പർ ആയി മിസ്റ്റർ മിക്ക് ബാരി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. HCA ക്കാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും കൂടാതെ പ്രെസ്സ് മീറ്റിംഗ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Please join our WhatsApp group for further updations;

If you still know someone who is a HCA and has not joined the group, please send them our link. The louder the sound, the more results we will have. https://chat.whatsapp.com/Fshrt3Qrtc9GEglrvvmc5i

HCAമാരുടെ പ്രശനങ്ങൾ തീർച്ചയായും പരിഗണിക്കാപ്പെടേണ്ടത് ആണെന്നും തന്റെ യൂണിയന്റെ തലത്തിൽ നിന്നും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും SIPTU പ്രതിനിധി ജോൺ മാക് കാമിലി പറഞ്ഞു. എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും സർക്കാരിനോട് സംസാരിക്കാമെന്നും മുൻ പാർലമെന്റ് അംഗം മിസ് റൂത്ത് കോപ്പിങ്ങർ വാക്ക് നൽകി. തുടർന്ന് HCA പ്രതിനിധി ഷിജി ബൈജു എല്ലാവർക്കും നന്ദി പറഞ്ഞു. മുന്നോട്ട് ഉള്ള പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കാനുള്ള സംഘടകാരുടെ പ്രവർത്തനങ്ങളെ എല്ലാ മെമ്പേഴ്സും ഒന്നായി അനുകൂലിച്ചു കൊണ്ട് മീറ്റിംഗ് അവസാനിച്ചു.

മീറ്റിംഗ് വിജയകരമായതിന്റെ പിറകെ ഈ ആവശ്യങ്ങളുമായി തുടർന്നും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ മന്ത്രിമാരും ജന പ്രതിനിധികളുമായും നിരന്തരം കൂടി കാഴ്ച ഉണ്ടാകുമെന്നും തീരുമാനമായി. അയർലണ്ടിലെ പ്രമുഖരായ ജനപ്രതിനിധികളെയും മന്ത്രിമാരെയും ബന്ധപ്പെടണം എന്ന തീരുമാനത്തിന്റെ ഭാഗമായി, സോഷ്യൽ ഡെമോക്രറ്റ്സ് പാർട്ടിയുടെ നേതാവും പാർലമെന്റ് അംഗവും മുൻ മന്ത്രിയുമായ റോഷീൻ ഷോർട്ടാളുമായി മാർച്ചു 30, വ്യാഴാഴ്ച ഓൺലൈനിൽ ചേർന്ന യോഗത്തിൽ കെയർ അസിസ്റ്റന്റുമാരുടെ വിഷയങ്ങൾ മൈഗ്രന്റ് നഴ്സസ് ഭാരവാഹികളായ വർഗീസ് ജോയിയും വിനു കൈപ്പിള്ളിയും കെയർ അസിസ്റ്റന്റുമാരുടെ പ്രതിനിധി ഷാന്റോ വർഗീസും അവതരിപ്പിച്ചു.

HSEയുടെ ഏറ്റവും വലിയ പദ്ധതിയായ Slaintecareന്റെ ചെയർപേഴ്സണും കൂടിയായിരുന്നു റോഷീൻ ഷോർട്ടാൽ. ഈ പ്രശ്നത്തിൽ ശക്തമായി ഇടപെടണമെന്നും പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കാമെന്നും യോഗത്തിൽ റോഷീൻ ഷോർട്ടാൽ ഉറപ്പു നൽകി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Newsdesk

Recent Posts

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…

4 hours ago

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം, തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം

സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…

6 hours ago

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ?

ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…

14 hours ago

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്‌

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…

1 day ago

‘റൺ മാമാ റൺ’- സുരാജ് വെഞ്ഞാറമൂട് നായകൻ

ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…

1 day ago

ഡബ്ലിനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾക്ക് തീപിടിച്ചു

തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…

2 days ago