നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ‘ഒരുമ 2025’ നീനാ സ്കൗട്ട് ഹാളിൽ വച്ച് വർണ്ണഭമായി നടന്നു. പ്രത്യാശയും ഐശ്വര്യവും സ്നേഹവും വിളിച്ചോതുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഒരുമയുടെ സന്ദേശത്തിൽ ആഘോഷിക്കാൻ കൈരളിക്ക് സാധിച്ചു. നീനാ സെന്റ് മേരിസ് ചർച്ചിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ, ഫാ.ജോഫിൻ ജോസ്, ഫാ.യാക്കൂബ്, കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്നു തിരിതെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
ഒരുമയുടെ മനോഹരമായ സന്ദേശം ഫാ.റെക്സൻ ചുള്ളിക്കൽ നൽകി. തുടർന്നു നിരവധി സ്കിറ്റുകൾ, കൂട്ടുകളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ, നൃത്ത പരിപാടികൾ, സംഗീതാലാപം തുടങ്ങി കാണികളെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളുടെ പവിത്രതയിലേയ്ക്കും ചിന്തകളിലേയ്ക്കും കൂട്ടികൊണ്ട് പോകുന്ന അനവധി പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. തുടർന്നു നീനാ കൈരളിയുടെ വെബ്സൈറ്റ് ആയ https://nenaghkairali.com -ന്റെ സ്വിച്ച് ഓൺ കർമ്മം ഫാ.യാക്കൂബ് നിർവഹിച്ചു. പിന്നീട് വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷപരിപാടികൾക്ക് തിരശീല വീണു.
കമ്മറ്റി അംഗങ്ങളായ ഷിന്റോ, സിനു, സഞ്ജു, തോംസൺ, സോഫി, നിഷ, രോഹിണി, രമ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
2025/26 വർഷത്തെ കമ്മറ്റി അംഗങ്ങളായി ജെയ്സൺ, ജിബിൻ, പ്രദീപ്, ടെൽസ്, ജെസ്ന, എയ്ഞ്ചൽ, ജിജി, വിനയ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വാർത്ത: ജോബി മാനുവൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…