Ireland

നീനാ കൈരളിയുടെ “ഓണോത്സവം 2022″സെപ്റ്റംബർ 10 ന്

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ഓണോത്സവം 2022 ‘ സെപ്റ്റംബർ 10 ന് നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ Mr.Alan Kelly T.D ഉത്‌ഘാടനം ചെയ്യുകയും തുടർന്ന് Ms .Louise Morgan ആശംസകൾ അറിയിക്കുകയും ചെയ്യും .


നിറപ്പകിട്ടാർന്ന നിരവധി കലാ കായിക പരിപാടികളാൽ സമൃദ്ധമാണ് ‘ഓണോത്സവം 2022’. കോർക്ക് റോയൽ ബീറ്റ്‌സിന്റെ ചെണ്ട മേളം, ദിവ്യ കലാമണ്ഡലം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, നീനാ ഗേൾസിന്റെ തിരുവാതിര എന്നിവ അവയിൽ ചിലത് മാത്രമാണ്. കൂടാതെ അത്തപൂക്കള മത്സരം ,മഹാബലിയെ വരവേൽക്കൽ, വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു.


കഴിഞ്ഞ ഒരു മാസമായി കൈരളി അംഗങ്ങൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങൾ നടത്തിവരുകയായിരുന്നു. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫലപ്രഖ്യാപനവും അന്നേ ദിവസം ഉണ്ടാകും.


പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ടോം പോൾ, സ്റ്റെഫിൻ ജെയിംസ്, അവിനാശ് ഐസക്, അഭിലാഷ് രാമചന്ദ്രൻ ജോമോൾ ഷിന്റോ, മറീന ജിന്റോ, ചിഞ്ചു ജോയി എന്നിവർ നേതൃത്വം നൽകും.
വാർത്ത : ജോബി മാനുവൽ 

Sub Editor

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

3 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

5 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

6 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

9 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago