നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ‘തകർത്തോണം 2024’ നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ Cllr.Louise Morgan Walsh ഉത്ഘാടനം ചെയ്യുകയും ആഘോഷങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.
ഫാ.റെക്സൻ ചുള്ളിക്കൽ, ഫാ.ജോഫിൻ ജോസ് എന്നിവർ സന്നിഹിതരായിരുന്നു. നിറപ്പകിട്ടാർന്ന നിരവധി കലാകായിക പരിപാടികളാൽ സമൃദ്ധമായിരുന്നു ‘തകർത്തോണം 2024’. ഡ്യൂഡ്രോപ്സ് ഡബ്ലിന്റെ ശിങ്കാരി മേളം, നീനാ ഗേൾസിന്റെ തിരുവാതിര, ഫാഷൻ ഷോ, പുലികളി, ഓണപ്പാട്ടുകൾ എന്നിവ അവയിൽ ചിലത് മാത്രമാണ്. കൂടാതെ അത്തപൂക്കളമൊരുക്കൽ, മഹാബലിയെ വരവേൽക്കൽ, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കഴിഞ്ഞ ഏതാനം മാസങ്ങളായി കൈരളി അംഗങ്ങൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങൾ നടത്തിവരുകയായിരുന്നു.
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫലപ്രഖ്യാപനവും അന്നേ ദിവസം ഉണ്ടായി. ടീം അംബാൻ ഒന്നാം സ്ഥാനവും ടീം തരംഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടീം ഇല്ലുമിനാറ്റിയും ടീം ആവേശവും ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. വൈകുന്നേരം ആറുമണിയോടെ ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.
ആഘോഷപരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ്, സഞ്ജു ബെന്‍, സിനുലാല്‍ വി, തോംസണ്‍ ജോസ്, സോഫി കണ്ണന്‍, നിഷ രാജേഷ്, രമ്യ സണ്ണി, രോഹിണി അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വാർത്ത : ജോബി മാനുവൽ
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…