പ്രൈമറി സ്‌കൂളുകളിലെ കുട്ടികൾക്കായി സ്‌മാർട്ട്‌ഫോൺ വാങ്ങുന്നത് ഒഴിവാക്കാൻ രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുള്ള പുതിയ മെമ്മോ വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി ഇന്ന് കാബിനറ്റിന് മുന്നിൽ കൊണ്ടുവരും. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനായുള്ള നടപടിയായി സർക്കാർ വിശേഷിപ്പിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ പ്രൈമറി സ്കൂളുകൾക്കും നൽകും. പ്രൈമറി സ്‌കൂളിൽ പഠിക്കുമ്പോൾ കുട്ടികൾക്കായി സ്‌മാർട്ട്‌ഫോണുകൾ വാങ്ങരുതെന്ന് രക്ഷിതാക്കൾ കൂട്ടായി സമ്മതിച്ച കോ വിക്ലോയിലെ ഗ്രേസ്‌റ്റോണിലെ എട്ട് പ്രൈമറി സ്‌കൂളുകളുടെ ഉദാഹരണത്തെ അടിസ്ഥാനമാക്കിയായിരിക്കും പദ്ധതി.
പ്രൈമറി സ്‌കൂൾ കുട്ടികൾ നേരിടുന്ന സൈബർ ഭീഷണിയും, അക്രമപരവും ലൈംഗികവുമായ ഉള്ളടക്കം എന്നിവയെ കുറിച്ചുള്ള ആശങ്കകളുമാണ് സർക്കാരിൽ നിന്നുമിത്തരം പ്രതികരണത്തിന് കാരണമായത്. മിക്ക സ്‌കൂളുകളും ഇപ്പോൾ തന്നെ സ്‌മാർട്ട്‌ഫോണുകളുടെ ഉപയോഗം നിരോധിക്കുന്നുണ്ടെന്നും എന്നാൽ സ്‌കൂളിന് ശേഷം എന്ത് സംഭവിക്കുമെന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും മന്ത്രി ഫോളി പറഞ്ഞു. കൊച്ചുകുട്ടികൾക്ക് സ്‌മാർട്ട്‌ഫോണിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കളെ അറിയിക്കുകയും ബോധവത്കരിക്കുകയും ചെയ്യുന്നതാണ് പുതിയ നയം.ഗവേഷണ സ്ഥാപനമായ ESRI പ്രകാരം, 2018 ൽ അയർലണ്ടിലെ ഒമ്പത് വയസ്സുള്ള കുട്ടികളിൽ 54% പേർക്കും സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…