തകർപ്പൻ ഡാൻസുമായി ഷൈൻ ടോം – പ്രയാഗ മാർട്ടിൻ ജോഡികളുടെ ദമാ ദമാ തരംഗമാകുന്നു.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം പുറത്തിറക്കി. തിങ്കളാഴ്ച്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മുട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവിഹിച്ചു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിലെ രാഹുൽ രാജ് സംഗീതം പകർന്ന ദമാ ദമാ എന്ന ഗാനമാണ് ആദ്യം റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ,സാജു നവോദയ തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മനോരമ മ്യൂസിക്കാണ് ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയിട്ടുള്ളത്.
രാഹുൽ രാജ് ഈണം നൽകിയ നാല് പാട്ടുകൾക്ക് പുറമേ, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്. പ്രമുഖ സംവിധാകരായ ബി.ഉണ്ണികൃഷ്ണൻ, ഷാഫി, അജയ് വാസുദേവ് എന്നിവരും ചടങ്ങിനെത്തി. ചിത്രത്തിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ഡിസംബറിൽ ഡാൻസ്പാർട്ടി തീയ്യേറ്ററുകളിലേക്ക് എത്തും.
സിനിമാറ്റിക്ക് ഡാൻസറായ അനിക്കുട്ടന്റേയും സുഹൃത്തുക്കളുടേയും കഥയാണ് ഡാൻസ് പാർട്ടി. കൊച്ചി, ബാഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ദക്ഷിണേന്ത്യയിലെ പ്രമുഖ കോറിയോഗ്രാഫറായ ഷരീഫ് മാസ്റ്റർ , ശ്രീജിത്ത് ഡാൻസിറ്റി എന്നിവർ കോറിയോഗ്രാഫി ഒരുക്കിയിരിക്കുന്നു. സംവിധായകൻ ജൂഡ് ആന്റണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്നു.
ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട് – സതീഷ് കൊല്ലം, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ – പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ & മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…