Ireland

പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് സ്‌മാർട്ട്‌ഫോൺ വാങ്ങി നൽകുന്നത് രക്ഷിതാക്കൾ ഒഴിവാക്കണം; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് ഇന്ന് ക്യാബിനറ്റ് അംഗീകാരം നൽകും

പ്രൈമറി സ്‌കൂളുകളിലെ കുട്ടികൾക്കായി സ്‌മാർട്ട്‌ഫോൺ വാങ്ങുന്നത് ഒഴിവാക്കാൻ രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുള്ള പുതിയ മെമ്മോ വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി ഇന്ന് കാബിനറ്റിന് മുന്നിൽ കൊണ്ടുവരും. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനായുള്ള നടപടിയായി സർക്കാർ വിശേഷിപ്പിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ പ്രൈമറി സ്കൂളുകൾക്കും നൽകും. പ്രൈമറി സ്‌കൂളിൽ പഠിക്കുമ്പോൾ കുട്ടികൾക്കായി സ്‌മാർട്ട്‌ഫോണുകൾ വാങ്ങരുതെന്ന് രക്ഷിതാക്കൾ കൂട്ടായി സമ്മതിച്ച കോ വിക്ലോയിലെ ഗ്രേസ്‌റ്റോണിലെ എട്ട് പ്രൈമറി സ്‌കൂളുകളുടെ ഉദാഹരണത്തെ അടിസ്ഥാനമാക്കിയായിരിക്കും പദ്ധതി.

പ്രൈമറി സ്‌കൂൾ കുട്ടികൾ നേരിടുന്ന സൈബർ ഭീഷണിയും, അക്രമപരവും ലൈംഗികവുമായ ഉള്ളടക്കം എന്നിവയെ കുറിച്ചുള്ള ആശങ്കകളുമാണ് സർക്കാരിൽ നിന്നുമിത്തരം പ്രതികരണത്തിന് കാരണമായത്. മിക്ക സ്‌കൂളുകളും ഇപ്പോൾ തന്നെ സ്‌മാർട്ട്‌ഫോണുകളുടെ ഉപയോഗം നിരോധിക്കുന്നുണ്ടെന്നും എന്നാൽ സ്‌കൂളിന് ശേഷം എന്ത് സംഭവിക്കുമെന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും മന്ത്രി ഫോളി പറഞ്ഞു. കൊച്ചുകുട്ടികൾക്ക് സ്‌മാർട്ട്‌ഫോണിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കളെ അറിയിക്കുകയും ബോധവത്കരിക്കുകയും ചെയ്യുന്നതാണ് പുതിയ നയം.ഗവേഷണ സ്ഥാപനമായ ESRI പ്രകാരം, 2018 ൽ അയർലണ്ടിലെ ഒമ്പത് വയസ്സുള്ള കുട്ടികളിൽ 54% പേർക്കും സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

6 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

21 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

22 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

24 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

1 day ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

2 days ago