Ireland

ആഴ്ചകൾ നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി

നീനാ (കൗണ്ടി ടിപ്പററി) : മുൻ വർഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ ആഴ്ചകൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി.കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും,ആഘോഷത്തിമിർപ്പ് നിറഞ്ഞതുമാണ് ഈ ആഴ്ചകൾ. 

കൊമ്പൻസ്റീ ലോഡഡ്, നീനാ ജിംഘാനാ, തീപ്പൊരി, വേടൻ എന്നിങ്ങനെയാണ് ടീമുകളുടെ പേരുകൾ. ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഴ്ചകൾക്ക് മുൻപേ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി.

നീനാ ഒളിംപിക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് ഓഗസ്റ്റ് 1 ന് നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടന്നു.അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പടിസ്ഥാനയിൽ അരങ്ങേറിയത്. വടംവലി, റിലേ, ക്രിക്കറ്റ്, ക്വിസ്, ബാഡ്മിന്റൺ, ലേലം, റമ്മി എന്നിവ മത്സരങ്ങളിൽ ചിലത് മാത്രമാണ്. കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടത്തപ്പെട്ടു. ജേഴ്സികൾ അണിഞ്ഞ് ‘സ്പോർട്സ്ഡേ’ യിൽ നാല് ടീമുകളും വ്യക്തമായ ആധിപത്യമാണ് സ്ഥാപിച്ചത്.

ഇനിയും നിരവധി മത്സരങ്ങൾ വരും ദിനങ്ങളിലും തിരുവോണദിനത്തിലും ടീമുകളെ കാത്തിരിക്കുന്നു.ഒന്നാം സ്ഥാനത്ത് എത്താനായ് പൊരുതുകയാണ് ഓരോ ടീമുകളും.സെപ്റ്റംബർമാസത്തിൽ നടക്കുന്ന പാരമ്പര്യത്തനിമയാർന്ന ഓണാഘോഷങ്ങളോടെയും, ഓണസദ്യയോടെയും ആഴ്ചകൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീഴും.

ആഘോഷപരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജെയ്സൺ ജോസഫ്, ജിബിൻ, പ്രതീപ്, ടെലസ്, ജെസ്ന, എഞ്ചൽ, ജിജി, വിനയ എന്നിവർ നേതൃത്വം നൽകുന്നു.

വാർത്ത : ജോബി മാനുവൽ.

Follow Us on Instagram!

Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

3 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

4 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

9 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

9 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago