NMBIയുടെ ഇന്നലെ (മാർച്ചു 24നു) കൂടിയ റെഗുലേറ്ററി ബോഡി ബോർഡ് മീറ്റിംഗിൽ, G3വിഭാഗത്തിൽ വരുന്ന അപേക്ഷകർക്ക് അപേക്ഷിക്കുന്നതിന് മുൻപുള്ള അഞ്ചു വർഷങ്ങൾക്കുള്ളിൽ ഒരു വർഷം ജോലി ചെയ്തിരിക്കണം എന്ന നിബന്ധനയും പഠിച്ച സ്ഥലത്തെയോ ജോലി ചെയ്ത സ്ഥലത്തെയോ നഴ്സിംഗ് ബോർഡിന്റെ ആക്റ്റീവ് രെജിസ്ട്രേഷൻ വേണം എന്ന നിബന്ധനയും എടുത്തു കളയാൻ തീരുമാനിച്ചു.
യൂറോപ്യൻ യൂണിയന് പുറത്തു നഴ്സിംഗ് പഠിച്ച നഴ്‌സുമാരാണ് വിഭാഗത്തിൽ പെടുക. ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് ഈ ഭേദഗതി പ്രയോജനപ്പെടും. എന്നാൽ നിലവിൽ ജോലി ചെയ്യുന്നതും മറ്റു രാജ്യങ്ങളിൽ നഴ്സിംഗ് രെജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾ അവരുടെ ബിരുദാനന്തരമുള്ള എക്സ്പീരിയൻസ് പരിഗണിക്കണമെങ്കിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടി വരും, എന്നാൽ നഴ്സിംഗ് രെജിസ്ട്രേഷൻ ലഭിക്കാൻ ഇതില്ലാതേയും സാധിക്കും എന്നതാണ് പുതിയ ഭേദഗതി കൊണ്ട് വരുന്ന മാറ്റം. 350 യൂറോയായിരിക്കും അപ്ലിക്കേഷൻ ഫീസായി ഉദ്യോഗാർത്ഥികൾ അടക്കേണ്ടത്.
ബോർഡ് കൈക്കൊണ്ട തീരുമാനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് ഈ ഭേദഗതി നിലവിൽ വരും. മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ NMBIയുടെ കമ്മ്യൂണിക്കേഷൻ മാനേജർ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…