അയർലണ്ടിൽ ഒമിക്രോൺ കൊറോണ വൈറസ് വേരിയന്റിന്റെ ഒരു കേസ് സ്ഥിരീകരിച്ചു. നാഷണൽ വൈറസ് റഫറൻസ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. വാരാന്ത്യത്തിൽ 14 സാമ്പിളുകൾ പരിശോധിച്ചതായി ലബോറട്ടറി ഡയറക്ടർ ഡോ സിലിയൻ ഡി ഗാസ്‌കൺ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ സാങ്കേതിക ബ്രീഫിംഗിൽ പറഞ്ഞു. എട്ട് സാമ്പിളുകൾ മുഴുവൻ ജീനോം സീക്വൻസിംഗിന് വിധേയമാക്കിയിരുന്നു. അതിൽ ഒന്ന് ഒമിക്രോൺ വേരിയന്റാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.
ഒമിക്രോണിന്റെ കേസുകൾ സ്ഥിരീകരിച്ച നിയുക്ത രാജ്യങ്ങളിലൊന്നിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട കേസാണിതെന്ന് ഡോ ഡി ഗാസ്‌കൺ പറഞ്ഞു. എൻപിഎച്ച്ഇടി എപ്പിഡെമിയോളജിക്കൽ സർവൈലൻസ് ടീം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ ടോണി ഹോലോഹാൻ പറഞ്ഞു. അഞ്ചിനും 12 വയസിനും ഇടയിൽ പ്രായമുള്ളവരിൽ കൊവിഡ് കേസുകളുടെ വർദ്ധനവ് തുടരുന്നതായും എന്നിരുന്നാലും മിക്ക പ്രായ വിഭാഗങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവെന്നും ഡോ. ഹോളോഹാൻ പറഞ്ഞു.
സ്ഥിരീകരിച്ച കേസുമായി ബന്ധപ്പെട്ട കൂടുതൽ കേസുകളെ കുറിച്ച് വിദഗ്ദ്ധർക്ക് കൂടുതൽ അറിവില്ല. വേരിയന്റിന്റെ കമ്മ്യൂണിറ്റി ട്രാൻസ്മിഷന്റെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…