Ireland

ശക്തമായ മഴ: കോർക്കിലും കെറിയിലും ഓറഞ്ച് അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കോർക്കിലും കെറിയിലും ഓറഞ്ച് അലേർട്ട് നൽകി. ഇന്ന് അർദ്ധരാത്രിയോടെ മുന്നറിയിപ്പ് നിലവിൽ വരും. ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കോർക്ക് കൗണ്ടി കൗൺസിലിൻ്റെ Severe Weather Assessment Team വ്യാഴാഴ്ച രാത്രി യോഗം ചേർന്ന്, ഉയർന്ന അപകടസാധ്യതയുള്ള പ്രധാന പ്രദേശങ്ങൾ പരിശോധിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തുമെന്ന് അറിയിച്ചു. വെസ്റ്റ് കോർക്കിലെ പർവതപ്രദേശങ്ങളിൽ വളരെ കനത്ത മഴ പ്രവചിക്കപ്പെടുന്നു.

ഒഴുകുന്ന വെള്ളത്തിലൂടെയോ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയോ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും കനത്ത മഴയിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ശനിയാഴ്ച അർദ്ധരാത്രി മുതൽ 11 മണി വരെ കോർക്കിലും കെറിയിലും ഓറഞ്ച് അലർട്ടായിരിക്കും. ഈ സമയത്ത് തീരപ്രദേശങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കാൻ നിർദ്ദേശിക്കുന്നു. അതേസമയം, ക്ലെയർ, ലിമെറിക്ക്, വാട്ടർഫോർഡ്, ഗാൽവേ, മയോ എന്നിവിടങ്ങളിൽ അർദ്ധരാത്രി മുതൽ മഴയ്ക്കുള്ള യെല്ലോ അലേർട്ട് നിലവിൽ വരും. ഞായറാഴ്ച രാത്രി അർദ്ധരാത്രി വരെ മുന്നറിയിപ്പ് തുടരും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 day ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

3 days ago