Ireland

സർക്കാർ രൂപീകരണ ചർച്ചകൾ ചൂടുപിടിക്കുന്നു; പാർട്ടികളുടെ ആദ്യ പാർലമെൻ്ററി യോഗം ഇന്ന്

2024 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം മൂന്ന് രാഷ്ട്രീയ പാർട്ടികൾ അവരുടെ ആദ്യ പാർലമെൻ്ററി യോഗങ്ങൾ ഇന്ന് നടത്തും.ഫിയന്ന ഫെയ്ൽ, സിൻ ഫെയ്ൻ, ഫൈൻ ഗെയ്ൽ എന്നിവരുടെ യോഗങ്ങൾ അടുത്ത സഖ്യസർക്കാരിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കും. അടുത്ത ഗവൺമെൻ്റ് രൂപീകരിക്കാനുള്ള നീക്കങ്ങൾ ഇപ്പോൾ സജീവമായി നടക്കുന്നുണ്ട്, ഫിയന്ന ഫെയ്ലും ഫൈൻ ഗെയ്ലും വീണ്ടും സർക്കാരിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ഇവർക്കൊപ്പം ആരൊക്കെ ചേരുമെന്നത് ഇപ്പോഴും അവ്യക്തമാണ്. വെള്ളിയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം, ഫിയന്ന ഫെയ്ൽ 48, സിൻ ഫെയിൻ 39, ഫൈൻ ഗെയ്ൽ 38, സ്വതന്ത്രർ 16, ലേബർ 11, സോഷ്യൽ ഡെമോക്രാറ്റുകൾ11, പിബിപി-സോളിഡാരിറ്റി മൂന്ന്, Aontú 2, ഇൻഡിപെൻഡന്റ് അയർലൻഡ് 4, ഗ്രീൻ പാർട്ടി 1, 100% Redress Party 1 എന്നിങ്ങനെ സീറ്റുകൾ ലഭിച്ചു.

ഭൂരിഭാഗം ചർച്ചകളും ക്രിസ്മസിന് പൂർത്തിയാക്കാനാകുമെന്നും എന്നാൽ അന്തിമ തീരുമാനം പുതുവർഷത്തിൽ അറിയാനാകുമെന്നും ഫിയന്ന ഫെയ്ൽ നേതാവ് മൈക്കൽ മാർട്ടിൻ പറഞ്ഞു. പുതിയ ഗവൺമെൻ്റ് കൈകാര്യം ചെയ്യേണ്ട അടിയന്തിര പ്രശ്‌നങ്ങൾ ഉള്ളതിനാൽ അടുത്ത സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ സമയബന്ധിതമായി നടക്കേണ്ടതുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്ന് മാർട്ടിൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പാർലമെൻ്ററി പാർട്ടി യോഗം ഫിയന്ന ഫെയ്ൽ ഉച്ചയ്ക്ക് ശേഷം നടത്തും.സിൻ ഫെയ്‌നിൻ്റെ നേതാവ് മേരി ലൂ മക്‌ഡൊണാൾഡും വടക്കൻ അയർലൻഡ് പ്രഥമ മന്ത്രി മിഷേൽ ഒ നീലും ഇന്ന് ഉച്ചതിരിഞ്ഞ് അവരുടെ പാർലമെൻ്ററി പാർട്ടി യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കും.

ഫൈൻ ഗേലിൻ്റെ പാർലമെൻ്ററി പാർട്ടി യോഗം ഉച്ചയ്ക്ക് രണ്ട് മണിക്ക് ലെയിൻസ്റ്റർ ഹൗസിൽ നടക്കും. അതേസമയം, ലേബർ പാർട്ടിയുടെ യോഗം നാളെ നടക്കും.സോഷ്യൽ ഡെമോക്രാറ്റുകൾ ഇന്നലെ ഓൺലൈൻ പാർലമെൻ്ററി പാർട്ടി യോഗം ചേർന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

1 hour ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

1 hour ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

8 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

8 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

10 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

11 hours ago