Ireland

ഒരുക്കങ്ങൾ പൂർത്തിയായി; ഡബ്ലിൻ മലബാര്‍ സഭയുടെ നോമ്പ്കാല  ധ്യാനം വെള്ളിയാഴ്ച  ആരംഭിക്കും

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യനം മാർച്ച് 28 വെള്ളിയാഴ്ച  ആരംഭിക്കും.  2025 മാർച്ച് 28, 29, 30 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ   ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ്  (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925)  ഈ വർഷത്തെ ധ്യാനം നടക്കുക. വെള്ളിയാഴ്ച് വൈകിട്ട് അഞ്ചുമുതൽ  ഒൻപത് വരെയും  ശനിയാഴ്ച് ഉച്ചക്ക്  പന്ത്രണ്ട് മുതൽ വൈകിട്ട് ഒൻപത് വരെയും ഞായറാഴ്ച് ഉച്ചയ്ക്ക് 12:30 മുതൽ നാലുവരെയുമാണ് ധ്യാനം നടക്കുക. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ദിവ്യകാരുണ്യ അനുഭവ നോമ്പ്കാല ധ്യാനം നയിക്കുന്നത്  അമേരിക്കയിലെ മരിയൻ ടി. വി. യുടെ ചെയർമാനും എക്സിക്കൂട്ടീവ് ഡയറക്ടറുമായ  ബ്ര. പി. ഡി. ഡൊമിനിക്കാണ്. അമേരിക്കയിലെ ഫിലോഡൽഫിയായിൽ നിന്നുള്ള  ബ്ര. പി. ഡി. ഡൊമനിക്   ക്യൂൻ മേരി മിനിസ്ട്രി, മറിയൻ യൂക്രിസ്റ്റിക് മിനിസ്ടി എന്നിവയുടേയും ചെയർമാനാണ്.  ഡബ്ലിനിൽ എത്തിച്ചേർന്ന ബ്ര. പി.ഡി. ഡൊമിനിക്കിനെ അയർലണ്ട് സീറൊ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും,  ഡബ്ലിൻ  സീറോ മലബാർ സഭയുടെ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആൻ്റണി. നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ബിനോയ് ജോസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. 

ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. 

പരിശുദ്ധ കുർബാനയെ ആഴത്തിൽ മ:നസ്സിലാക്കുവാനും അനുഭവ പൂർണ്ണമായ ബലിയർപ്പണത്തിലൂടെ ജീവിതത്തിലെ എല്ലാ പ്രശനങ്ങൾക്കും പരിഹാരം കാണുവാനും ദൈവം ഒരുക്കിയ ഈ നോമ്പുകാല ദിവ്യകാരുണ്യാനുഭവ  നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

15 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

22 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago