അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആഭിമുഖ്യത്തിൽ ഐ മണ്ഡല എന്ന നാടക സംഘം അണിയിച്ചൊരുക്കുന്ന “ഹിഗ്വിറ്റ” എന്ന നാടകം മെയ് 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താലായിലെ ബാസ്കറ്റ്ബോൾ അരീനയിൽ അവതരിപ്പിക്കപ്പെടും. പ്രശസ്ത കഥാകാരൻ ശ്രീ എൻ എസ് മാധവന്റെ ‘ഹിഗ്വിറ്റ’ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഇത്. വിശാലമായ ഒരു സെവൻസ് ഫുട്ബോൾ കോർട്ടിന്റെ പശ്ചാത്തലത്തിലാണ് നാടകം അരങ്ങേറുന്നത്.
പ്രമുഖ നാടക പ്രവർത്തകനും സംവിധായകനുമായ ശ്രീ ശശിധരൻ നടുവിലിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞയാഴ്ച നടന്ന നാടക ക്യാമ്പിൽ നിന്നു തെരഞ്ഞെടുത്ത മുപ്പതിൽപ്പരം കലാകാരന്മാരും കലാകാരികളുമാണ് നാടകത്തിൽ അഭിനയിക്കുന്നത്.സയന്റോളജി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ശ്രീ ഷൈൻ പുഷ്പാംഗതന് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് ടിക്കറ്റ് വിതരണത്തിന് ആരംഭം കുറിച്ചു. ചടങ്ങിൽ വെച്ച് ശശിധരൻ നടുവിൽ നാടകത്തെക്കുറിച്ചു വിശദമായി സംസാരിച്ചു. eventblitz.ie എന്ന വെബ്സൈറ്റിലൂടെ ഓൺലൈനിൽ ടിക്കറ്റ് വാങ്ങാവുന്നതാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…