ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യനം മാർച്ച് 28 വെള്ളിയാഴ്ച ആരംഭിക്കും. 2025 മാർച്ച് 28, 29, 30 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) ഈ വർഷത്തെ ധ്യാനം നടക്കുക. വെള്ളിയാഴ്ച് വൈകിട്ട് അഞ്ചുമുതൽ ഒൻപത് വരെയും ശനിയാഴ്ച് ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് ഒൻപത് വരെയും ഞായറാഴ്ച് ഉച്ചയ്ക്ക് 12:30 മുതൽ നാലുവരെയുമാണ് ധ്യാനം നടക്കുക. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ദിവ്യകാരുണ്യ അനുഭവ നോമ്പ്കാല ധ്യാനം നയിക്കുന്നത് അമേരിക്കയിലെ മരിയൻ ടി. വി. യുടെ ചെയർമാനും എക്സിക്കൂട്ടീവ് ഡയറക്ടറുമായ ബ്ര. പി. ഡി. ഡൊമിനിക്കാണ്. അമേരിക്കയിലെ ഫിലോഡൽഫിയായിൽ നിന്നുള്ള ബ്ര. പി. ഡി. ഡൊമനിക് ക്യൂൻ മേരി മിനിസ്ട്രി, മറിയൻ യൂക്രിസ്റ്റിക് മിനിസ്ടി എന്നിവയുടേയും ചെയർമാനാണ്. ഡബ്ലിനിൽ എത്തിച്ചേർന്ന ബ്ര. പി.ഡി. ഡൊമിനിക്കിനെ അയർലണ്ട് സീറൊ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും, ഡബ്ലിൻ സീറോ മലബാർ സഭയുടെ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആൻ്റണി. നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ബിനോയ് ജോസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
പരിശുദ്ധ കുർബാനയെ ആഴത്തിൽ മ:നസ്സിലാക്കുവാനും അനുഭവ പൂർണ്ണമായ ബലിയർപ്പണത്തിലൂടെ ജീവിതത്തിലെ എല്ലാ പ്രശനങ്ങൾക്കും പരിഹാരം കാണുവാനും ദൈവം ഒരുക്കിയ ഈ നോമ്പുകാല ദിവ്യകാരുണ്യാനുഭവ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…