നീനാ (കൗണ്ടി ടിപ്പററി ): ‘നീനാ ചിയേർസ് ‘ സംഘടിപ്പിച്ച ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് (കെറി) വിജയിയായി. യഥാക്രമം സിജി ജോസഫ് (നീനാ ), ശ്രീജിത്ത് പി .ശിവൻ (ലിമെറിക്ക്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നവംബർ 5 ശനിയാഴ്ച നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ടൂർണമെന്റ് നടന്നത്.
അത്യന്തം വാശിയേറിയ മത്സരത്തിൽ ഡബ്ലിൻ, ലിമെറിക്ക്, കോർക്ക്, കെറി, വാട്ടർഫോർഡ്, സ്ലൈഗോ, നീനാ, Swords, Mayo തുടങ്ങി അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവർ പങ്കെടുത്തു. രാവിലെ 11 മണിമുതൽ രാത്രി 7 മണി വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 501 യൂറോ ,251 യൂറോ,101 യൂറോ എന്നീ ക്യാഷ്‌പ്രൈസ് ‘Nenagh Cheers ‘ ചെയർമാൻ ഷിന്റോ ജോസ് വിതരണം ചെയ്തു.
ഇവന്റ് മാനേജ്‌മന്റ് ടീമായ ‘Mass Events Ireland’ ന്റെയും (0892316600) ‘Spice Magic Caterer’s ‘ Nenagh (0871609937)യുടെയും സഹകരണത്തോടെ നടന്ന ഈ ടൂർണമെന്റിന്റെ നടത്തിപ്പിന് ശേഷമുള്ള തുക നാട്ടിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുമെന്നു ചെയർമാൻ പറഞ്ഞു.
കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ്, ടോം പോൾ, റ്റിജു ജോർജ്, ജിൻസൺ അബ്രഹാം, ജോമി ജോസഫ് എന്നിവർ നേതൃത്വം നൽകി .
വാർത്ത : ജോബി മാനുവൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…