Ireland

മല്ലു ട്രാവലർ ഷാക്കിർ സുബാൻ അയർലണ്ടിൽ

പ്രമുഖ മലയാളി ട്രാവൽ വ്‌ളോഗർ ഷാക്കിർ സുബാൻ അയർലണ്ടിൽ. മല്ലു ട്രാവലർ എന്നാണ് അദ്ദേഹത്തിന്റെ യൂ ട്യൂബ് ചാനെലിന്റെ പേര്. യൂ ട്യൂബിൽ 2.28 മില്യൺ സബ്സ്ക്രൈബേഴ്സും, ഇൻസ്റ്റാഗ്രാമിൽ 1.2 മില്യൺ ഫോള്ളോവെർസും അദ്ദേഹത്തിനുണ്ട്.

ഈ ലോക്ക് ഡൌൺ കാലത്ത് വീട്ടിൽ ഇരിക്കുന്ന ഒരുപാട് പേർക്ക് ലോകം ചുറ്റി കാണിച്ചു കൊടുക്കുകയാണ് മല്ലു ട്രാവലർ. Scotland, UK, Dubai തുടങ്ങി ഒരുപാട് രാജ്യങ്ങളിൽ അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം അയർലണ്ടിൽ എത്തിയിരിക്കുകയാണ്.

അയർലണ്ടിൽ വരുന്നതിനായി മല്ലു ട്രാവലർ ഇൻസ്റാഗ്രാമിലൂടെ Sanjay നെ കോൺടാക്ട് ചെയ്യുകയായിരുന്നു. തുടർന്ന് ബെൽഫാസ്റ്റിൽ വെച്ച് ഷാക്കിർ സുബാനെ മീറ്റ് ചെയ്യുകയും അവിടെന്ന് ഇരുവരും ഡബ്ലിനിൽ എത്തുകയായിരുന്നു.അയർലണ്ടിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയ എപ്പിസോഡുകൾ ഷാക്കിർ ഉടൻ തന്നെ പബ്ലിഷ് ചെയ്യുന്നതായിരിക്കും.

ഡബ്ലിനിൽ എത്തിയ ശേഷം ആദ്യം പോയത് Johnnie Fox’s പബ്ബിൽ, ചരിത്രപരമായ Johnnie Fox’s പബ്ബിൽ ജാക്കി ജാൻ, അമേരിക്കൻ മിനിസ്റ്റേഴ്‌സ്, അംബാസ്സഡർസ്, ചൈനീസ് പ്രസിഡന്റ് മറ്റനേകം സെലിബ്രിറ്റീസ് വന്ന സ്ഥലമാണ്.

മില്യൺ ഫോള്ലോവെർസ് ഉള്ള യു ട്യൂബർ ആയതുകൊണ്ടു Johnnie Fox’s ന്റെ സ്പെഷ്യൽ പെർമിഷൻ വേണ്ടാതെ തന്നെ Guinness-ന്റെ Draught ബിയർ ചെയ്യുന്നത്‌ എങ്ങിനെയാണെന്ന് അവർ മല്ലു ട്രാവലറെ കാണിച്ചു കൊടുത്തു

Johnnie Fox’s pub ൽ വന്ന സെലിബ്രിറ്റീസിന്റെ പേരുകൾ ഉള്ള ലിസ്റ്റിൽ മല്ലു ട്രാവലർ ന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ Johnnie Fox’s പബ്ബിന്റെ VIP ലിസ്റ്റിൽ പേര് വന്ന ആദ്യത്തെ മലയാളിയായി മല്ലു ട്രാവലർ ഷാക്കിർ സുബാൻ.

തെക്കൻ ഡബ്ലിന്റെയും വിക്ലോയുടെയും അതിർത്തിയിലുള്ള Glencullen ഗ്രാമത്തിലാണ് ജോണി ഫോക്സ് പബ് സ്ഥിതിചെയ്യുന്നത്. റോക്ക് സ്റ്റാർസ് മുതൽ റോയൽറ്റി വരെ എല്ലാവരും സന്ദർശിച്ച അയർലണ്ടിലെ ഏറ്റവും പ്രശസ്തമായ പബ്ബുകളിൽ ഒന്നാണിത്.Johnnie Fox’s പബ്ബിന്റെ VIP ലിസ്റ്റിൽ ഷാക്കിറിന്റെ പേര് വന്നതിൽ അദ്ദേഹത്തിന് വളരെ സന്തോഷമായി. അത് ഒരു ചരിത്ര മുഹൂർത്തം തന്നെയായിരുന്നു. കാരണം എത്ര വർഷം കഴിഞ്ഞാലും ഷാക്കിറിന്റെ പേര് അവിടെ പതിഞ്ഞുകിടക്കും.

മല്ലു ട്രാവലർക്ക് അയർലണ്ടിന്റെ പ്രാധാന്യം ഉള്ള എല്ലാ സ്ഥലങ്ങളും സന്ദർശിക്കുന്നതിനായി പദ്ധതിയുണ്ട്.

മല്ലു ട്രാവലരെ ഡബിളിന് പരിചയപ്പെടുത്തിയ Sanjay MBA പഠനത്തിനായി 2000 ലാണ് അയർലണ്ടിൽ എത്തുന്നത്. പഠനം കഴിഞ്ഞു ബ്രിട്ടീഷ്‌ കമ്പനിയിൽ പ്രൊജക്റ്റ് മാനേജരും സ്റ്റോർ മാനേജരുമായി 17 വർഷം ജോലിചെയ്തു. അതിനുശേഷം ഓസ്‌ട്രേലിയൻ കമ്പനിയുടെ പ്രോഡക്റ്റ് ആൻഡ് മാർക്കറ്റിംഗ് മാനേജരായി ഇപ്പോൾ ജോലി ചെയ്യുന്നു.

കൂടാതെ നാട്ടിൽ നിന്ന് Student Recruitment ചെയ്യുന്നതിനായി അദ്ദേഹം ആറു വർഷമായി recruit net എന്ന കമ്പനിയും നടത്തുന്നുണ്ട്. http://www.recruitnet.in

Newsdesk

Recent Posts

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 hour ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

3 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

5 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

24 hours ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

24 hours ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

1 day ago