മറൈൻഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫുമായി പൊലീസ് ഇന്ന് തെളിവെടുക്കും. തൃശ്ശൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇന്നലെയാണ് മാർട്ടിനെ പിടികൂടിയത്.
പീഡനം നടന്ന മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലും മാർട്ടിൻ താമസിച്ച വിവിധയിടങ്ങളിലും തെളിവെടുക്കും
അതേസമയം മാര്‍ട്ടിന്‍ ജോസഫ് കുറ്റം സമ്മതിച്ചു.യുവതിയെ ആക്രമിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണെന്ന് മാര്‍ട്ടിന്‍ ജോസഫ് പൊലീസിനോട് വെളിപ്പെടുത്തി. നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചതായും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫിന് പീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചു വരികയായിരുന്നു. ശരീരത്തില്‍ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും കൂടാതെ കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക ഇങ്ങനെ 22 ദിവസമാണ് യുവതിയെ മാർട്ടിൻ പീഡിപ്പിച്ചത്.
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…
അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന്…
വർക്ക് ഫ്രം ഹോം നയം പാലിക്കാത്ത ജീവനക്കാരുടെ പട്ടിക മുതിർന്ന മാനേജർമാർക്ക് കൈമാറി അയർലണ്ടിലെ സെൻട്രൽ ബാങ്ക്. ഹൈബ്രിഡ് ജോലി…
കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവന്മാരുടെ സംഘം .... അവരോടാണു യുദ്ധം...ചോര വീഴ്ത്താതെ,ചോര കൊടുക്കാതെ തീർക്കാൻ പറ്റും... എന്നുറപ്പില്ലാത്ത കളി...രഞ്ജിത്ത് സംവിധാനം ചെയ്യുന്ന…
ഡൽഹി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ…