Ireland

യൂറോപ്യൻ T20 ലീഗിൽ ടീം ഉടമയായി രാഹുൽ ദ്രാവിഡ്

യൂറോപ്യൻ T20 ലീഗിൽ മുൻ ഇന്ത്യൻ നായകൻ രാഹുൽദ്രാവിഡിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകുന്നു. 2026 ൽ ആരംഭിക്കാനിരിക്കുന്ന യൂറോപ്യൻ ട്വന്റി 20 പ്രീമിയർ ലീഗിലെ ഡബ്ലിൻ ഫ്രാഞ്ചൈസിയുടെ ഉടമയായി രാഹുൽ ദ്രാവിഡ് ഔദ്യോഗികമായി ചുമതലയേറ്റു.ദ്രാവിഡിന്റെ വിശ്വാസ്യതയും ക്രിക്കറ്റിനോടുള്ള കാഴ്ചപ്പാടും ലീഗിന് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വീകാര്യത നൽകുമെന്ന് ലീഗ് സഹഉടമയും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചൻ വ്യക്തമാക്കി.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഫ് സ്പ‌ിന്നർ രവിചന്ദ്രൻ അശ്വിനും പുതിയ ദൗത്യവുമായി യൂറോപ്പിലേക്ക് എത്തുന്നു.ഡബ്ലിൻ ടീമിൻ്റെ ക്യാപ്റ്റനും മെന്ററുമായുമാണ് അശ്വിൻ പ്രവർത്തിക്കുക.വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാമെന്ന നിയമം അശ്വിനെ യൂറോപ്യൻ ലീഗിലെ ഏറ്റവും വലിയ ആകർഷണമാക്കി മാറ്റുകയാണ്. ഇതിഹാസ താരങ്ങളായ സ്റ്റീവ് വോ, ജോണ്ടി റോഡ്‌സ് എന്നിവരും വിവിധ പദവികളിൽ ലീഗിന്റെ ഭാഗമാകുന്നുണ്ട്.

യൂറോപ്പിൽ ക്രിക്കറ്റിന്റെ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിക്കറ്റ് അയർലൻഡ്, ക്രിക്കറ്റ് സ്കോട്ട്ലൻഡ്, റോയൽ ഡച്ച് ക്രിക്കറ്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇടിപിഎൽ സംഘടിപ്പിക്കുന്നത്.ഡബ്ലിൻ, ബെൽഫാസ്റ്റ്, എഡിൻബറോ, ഗ്ലാസ്ഗോ, റോട്ടർഡാം, ആംസ്റ്റർഡാം എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ടീമുകൾ രൂപീകരിച്ചിരിക്കുന്നത്.ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 20 വരെ നീളുന്ന ടൂർണമെന്റിൽ 33 മത്സരങ്ങളുണ്ടാകും. മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയ പ്രമുഖ താരങ്ങളും കളിക്കാരും നിക്ഷേപകരുമായി ലീഗിൻ്റെ ഭാഗമാകും.

ക്രിക്കറ്റിന്റെ വളർച്ചയ്ക്കും താഴെത്തട്ടിലുള്ള താരങ്ങളെ കണ്ടെത്തുന്നതിനും വലിയ മുൻഗണന നൽകുന്നതിനാലാണ് താൻ ഈ ദൗത്യം ഏറ്റെടുത്തതെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു.ഐസിസി അംഗീകരിച്ച പ്രത്യേക വിൻഡോയിലാണ് ലീഗ് നടക്കുന്നത് എന്നതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്കുകൾ ടൂർണമെന്റിനെ ബാധിക്കില്ല. പ്രോ കബഡി ലീഗിലെ വിജയകരമായ അനുഭവസമ്പത്തുള്ള അഭിഷേക് ബച്ചൻ, അതേ വിജയതന്ത്രം യൂറോപ്യൻ ക്രിക്കറ്റിലും നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

1 hour ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

2 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

10 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

1 day ago