Ireland

The Earth Prize 2026: യൂറോപ്പിലെ വിജയി അയർലണ്ട് മലയാളി വിദ്യാർത്ഥി ആര്യ സതീഷ്

ആഗോള പരിസ്ഥിതി സുസ്ഥിരതാ മത്സരത്തിൽ യൂറോപ്യൻ വിജയിയായി അയർലണ്ടിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി ആര്യ സതീഷ് തിരഞ്ഞെടുക്കപ്പെട്ടു. 13 നും 19 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കായുള്ള ആഗോള മത്സരമായ ദി എർത്ത് പ്രൈസ് 2026 ലെ ഏഴ് പ്രാദേശിക വിജയികളിൽ ഒരാളാണ് ഡൊണഗലിലെ ലെറ്റർകെന്നിയിൽ നിന്നുള്ള ആര്യ സതീഷ്. ആര്യയുടെ കണ്ടെത്തലായ ഇക്കോ പർജ്, പരിസ്ഥിതിയിലെ നിലവിലുള്ള മൈക്രോപ്ലാസ്റ്റിക്കുകളെയും നീക്കം ചെയ്യുന്ന ഒരു ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ആണ്.

പ്രവർത്തനക്ഷമമായ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനായി ആര്യ ഇതിനകം ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജ്, എടിയു ലെറ്റർകെന്നി എന്നിവിടങ്ങളിലെ ഗവേഷകരുമായും ബയോഓർബിക് ബയോഇക്കണോമി റിസർച്ച് സെന്ററുമായും സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ദി എർത്ത് പ്രൈസിൽ നിന്നുള്ള 12,500 ഡോളർ സമ്മാനത്തുക ഉപയോഗിച്ച്, പാക്കേജിംഗ്, കമ്പോസ്റ്റ് ബാഗുകൾ പോലുള്ള ഉൽപ്പന്നങ്ങളുടെ ബദൽ കണ്ടെത്താനാണ് ആര്യ തയ്യാറെടുക്കുന്നത്. ഇതിലൂടെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം വലിയ തോതിൽ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

പ്ലാസ്റ്റിക് മലിനീകരണം പെട്ടെന്ന് അപ്രത്യക്ഷമാകുന്നില്ല. ആ പ്രശ്നം നേരിട്ട് പരിഹരിക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നതായി ആര്യ പറഞ്ഞു. പ്ലാസ്റ്റിക്ക് ഉപയോഗം ഇല്ലാതാക്കുന്നതിനും നിലവിലുള്ള മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനും സഹായിക്കുന്നതിനാണ് ഇക്കോ പർജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഒരു തുടക്കം മാത്രമാണ്. കൂടുതൽ ശാശ്വതമായ പരിഹാരമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്യ പറയുന്നു.

2019-ൽ സ്കൂൾ ഫോർ ക്ലൈമറ്റ് സമരത്തിനിടെ സ്ഥാപിതമായ സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായുള്ള നോൺ -പ്രോഫിറ്റ് സംഘടനയായ ദി എർത്ത് ഫൗണ്ടേഷനാണ് എർത്ത് പ്രൈസ് നടത്തുന്നത്. മത്സര വിജയികൾക്ക് ഈ മാസം അവസാനം സമ്മാനങ്ങൾ വിതരണം ചെയ്യും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

1 hour ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

2 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

10 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

1 day ago