Ireland

അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കുടുംബ സംഗമം 2024ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

2024 സെപ്റ്റംബര്‍ 28, 29 (ശനി, ഞായര്‍) തിയതികളില്‍ മീത്ത് കൗണ്ടിയിലുള്ള ദ്രോഹഡ ST. FECHINS GAA യിൽ വെച്ച് നടത്തപ്പെടുന്ന യാക്കോബായ കുടുംബ സംഗമത്തിന്റെ (Family Conference 2024 ) രെജിസ്‌ട്രേഷന്‍ ഉത്ഘാടനം ഡബ്ലിന്‍, കോര്‍ക്ക്, ഗാൽവേ, വാട്ടർഫോർഡ്, ട്രിം, ഇടവകളില്‍ നടത്തപ്പെട്ടു. ഗാൽവേ St.George ഇടവകയിൽ ജൂൺ 16 ഞായറാഴ്ച വി.കുർബാനാനന്തരം വികാരി ബഹു.ഫാ.ജിനോ ജോസഫ് ഇടവകയുടെ ഭരണസമിതി അംഗങ്ങളായ ശ്രീ വിനോദ് ജോർജ്, ശ്രീ ഷിജു എബ്രഹാം, ശ്രീ.ഗലീൽ പി. ജെ എന്നിവർക്ക് നൽകിയും ഡബ്ലിൻ സെൻറ് ഗ്രീഗോറിയോസ് ഇടവകയിൽ വികാരി ബഹു.ഫാ.ജെനി ആൻഡ്രൂസ് ഇടവകയിലെ സിനിയർ മെമ്പറായ ശ്രീ. വർഗീസ്  നൽകികൊണ്ടും, കോർക്ക് സെൻറ് പീറ്റേഴ്സ് ഇടവകയിൽ സഹവികാരി ബഹു.ബിജോയി കാരുകുഴിയിൽ ട്രസ്റ്റി ശ്രീ ജയ്മോൻ മർക്കോസിന് നൽകിയും, വാട്ടർഫോർട് st. Marys ഇടവകയിൽ വികാരി ബഹു.ജോബിമോൻ സ്ക്കറിയ ശ്രീ.ആൻഡ്രൂസിന് നൽകിക്കൊണ്ടും, Trim st.thomas ഇടവയിൽ വികാരി ബിജോയി കാരുകുഴിയിൽ ഭദ്രാസനഅംഗമായ ശ്രീ.ബിജുവിന് നൽകിക്കൊണ്ടും, താല സെന്റ് ഇഗ്നേഷിയസ് നൂറോനൊ പള്ളിയിൽ ഇടവകയിലെ സിനിയർ മെമ്പറായ ശ്രീ. പൗലോസ് ചേലക്കലിന് നൽകിയും ഉത്ഘാടനം നിര്‍വഹിച്ചു.


അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ എല്ലാ ഇടവകകളിലെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ക്ലാസുകളും കലാ പരിപാടികളും കൂടാതെ വിവിധങ്ങളായ മത്സര ഇനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ കുംബസംഗമത്തിന്റെ ചിന്താവിഷയം ഹബ്റൂസോ2024 (Fellowship) എന്നതായിരിക്കും. കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഇടവക മെത്രാപോലിത്ത അഭി. തോമസ് മോര്‍ അലക്‌സന്ദ്രിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

റെവ.ഫാ.ബിജോയി കാരുകുഴിയിൽ (വൈസ് പ്രസിഡൻ്റ്, കൺവീനർ)- 089 424 9066 


റെവ.ഫാ. ജെനിആന്‍ഡ്രൂസ് (സെക്രട്ടറി) – 089 449 5599


ബിനു. ബി.അന്തിനാട് (ട്രസ്റ്റീ ) – 087 751 7155

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

48 mins ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

3 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

7 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

7 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago