ചൊവ്വാഴ്ച രാവിലെ വാട്ടർഫോർഡിലെ ദുംഗർവനു സമീപം N25 ൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് 70 വയസ്സുള്ള സ്ത്രീ മരിച്ചു. അയർണ്ടിൽ ഈ വർഷം ഇതുവരെയുള്ള റോഡപകട മരണങ്ങളുടെ എണ്ണം 100 ആയി. ദശാബ്ദത്തിനിടയിലെ ഏറ്റവും കൂടുതൽ റോഡ് മരണങ്ങളുടെ വർഷമായിരുന്നു 2023, 188 പേർ മരിച്ചു. 2024 വീണ്ടും മോശമാകുമെന്ന് നിരീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ഈ ദിവസം വരെ, 87 പേർ റോഡുകളിൽ മരിച്ചു. 2023 ഓഗസ്റ്റ് 1 നായിരുന്നു മരണ നിരക്ക് നൂറ് കടന്നത്. ഈ വർഷത്തെ കണക്കുകൾ പ്രകാരം റോഡ് മരണങ്ങൾ വർഷം തോറും 15% കൂടുതലാണ്.
മുൻവർഷങ്ങളിലെന്നപോലെ ഈ വർഷവും റോഡപകട മരണങ്ങളിൽ യുവാക്കളാണ് കൂടുതൽ. ഈ വർഷം ഇതുവരെയുള്ള മരണങ്ങളിൽ 27% 25 വയസോ അതിൽ താഴെയോ പ്രായമുള്ളവരാണ്. ആ പ്രായപരിധിയിലെ മരണങ്ങളിൽ, 64% പുരുഷന്മാരാണ്. 18 വയസ്സിന് താഴെയുള്ള 11 പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ മരണം ഒരു വയസ്സുള്ള പെൺകുട്ടിയാണ്. മരിച്ചവരിൽ മൂന്നിലൊന്ന് പേരും 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…