ഗാൽവേ/കാവൻ: 2024 ഏപ്രിൽ 6 ശനിയാഴ്ച ഗാൽവേയിൽ നടക്കുന്ന സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്(എസ്. എം. വൈ.എം) ഗോൾവേ റീജിയൻ യൂത്ത് മീറ്റ് ALIVE 24 -ൻ്റെ പോസ്റ്റർ പ്രകാശനം കാവനിൽ നടന്ന ഓൾ അയർലണ്ട് ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ വേദിയിൽ വെച്ച് സീറോ മലബാർ അയർലൻഡ് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയകാട്ടിൽ നിർവഹിച്ചു. ഫാ. ഷിൻ്റോ, ഫാ. സെബാസ്റ്റ്യൻ വെള്ളമത്തറ, സഭാ യോഗം പ്രതിനിധികൾ ബൈബിൾ ക്വിസ് മത്സരാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
ഗോൾവേ റീജിയൻ പ്രതിനിധികൾ ജോബി ജോസഫ് (കൈക്കാരൻ), അനീറ്റ ജോ (എസ്. എം. വൈ.എം. യൂണിറ്റ് പ്രസിഡണ്ട്), എഡ്വിൻ ബിനോയി ( എസ്. എം. വൈ.എം യൂണിറ്റ് വൈസ് പ്രസിഡണ്ട്), അനഘ ജോ (SMYM യൂണിറ്റ് പ്രാതിനിഥി), മാത്യൂസ് ജോസഫ് (എസ്. എം. വൈ.എം റീജിയൻ ആനിമേറ്റർ ) എന്നിവർ സന്നിഹിതരായിരുന്നു.
ഇടവകയിലൂടെ ലോകത്തെ നവീകരിക്കുക എന്ന ആഹ്വാനമനുസരിച്ചു പ്രവർത്തിക്കുന്ന എസ്. എം. വൈ.എം സംഘടന പ്രാർത്ഥന, പഠന, പരിശീലനങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങളാണ് യുവജനങ്ങൾക്കായി ഒരുക്കുന്നത്. എസ്. എം. വൈ.എം റീജണൽ മീറ്റുകൾ വിവിധ ഇടവകളിലുള്ള യുവജനങ്ങൾക്ക് ഒരുമിച്ചു പ്രവർത്തിക്കുവാനുള്ള വലിയ അവസരങ്ങൾ ആണെന്നും, യുവജനങ്ങൾ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ബഹുമാനപ്പെട്ട ജോസഫ് അച്ചൻ ആഹ്വാനം ചെയ്തു.
ഗാൽവേ റീജിയണിലെ കാവൻ, റ്റുള്ളുമോർ, ലെറ്റെർകെനി, സ്ലൈഗോ, ബാലിനാസോൾ, കാസിൽബാർ, ലിമെറിക്ക്, മുള്ളിങ്കർ എന്നീ ഇടവകളിൽ നിന്നുമായി നൂറുകണക്കിനു യുവജനങ്ങൾ പങ്കെടുക്കുന്ന മീറ്റിൻ്റെ ഏറ്റവും വലിയ ആകർഷണം അയർലണ്ടിലെ എസ്. എം. വൈ.എം യൂത്തിൻ്റെ ഏറ്റവും പുതിയ മ്യൂസിക്ക് ബാൻഡ് ‘GENESIS’ൻ്റെ ലൈവ് പെർഫോമൻസാണ്. ALIVE 24നോട് അനുബന്ധിച്ച് യുവജങ്ങൾക്കായി വിവിധ പ്രോഗ്രാമുകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്.
വൈകുന്നേരം നടക്കുന്ന GENESIS ബാൻ്റ് പെർഫോമൻസ് ഷോയിലേയ്ക്ക് യുവജനങ്ങൾക്കു മാത്രമല്ല കുടുബങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…