Ireland

അഭിനയത്തിന്റെ വിസ്മയക്കാഴ്ചകളുമായി സന്തോഷ് കീഴാറ്റൂർ; വാട്ടർഫോർഡിൽ ‘എന്റെ മലയാളം’ ആക്ടിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി

​വാട്ടർഫോർഡ്: അഭിനയകലയുടെ സൂക്ഷ്മതകളും ജീവിതപാഠങ്ങളും കോർത്തിണക്കി പ്രശസ്ത ചലച്ചിത്ര-നാടക താരം സന്തോഷ് കീഴാറ്റൂർ വാട്ടർഫോർഡിലെ കുട്ടികൾക്കായി നടത്തിയ ‘ഇന്ററാക്ടീവ് ആക്ടിംഗ് സെഷൻ’ ശ്രദ്ധേയമായി. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) കീഴിലുള്ള ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’ സംഘടിപ്പിച്ച വർക്ക്ഷോപ്പ് കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും കലയോടുള്ള അഭിനിവേശം വർദ്ധിപ്പിക്കുന്നതിനും വേദിയായി.
​സന്തോഷ് കീഴാറ്റൂർ എന്ന കലാകാരന്റെ സ്വതസിദ്ധമായ ശൈലി പങ്കെടുത്തവരുടെ ഹൃദയം കീഴടക്കി.

അഭിനയം എന്നത് വെറും അനുകരണം അല്ലെന്നും അത് സ്വന്തം വികാരങ്ങളെ കണ്ടെത്തലാണെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. ശാരീരികഭാഷ, ശബ്ദനിയന്ത്രണം എന്നിവയിലെ ലളിതമായ വ്യായാമങ്ങളിലൂടെയും തമാശകളിലൂടെയും അഭിനയത്തിന്റെ സാങ്കേതികവശങ്ങൾ അദ്ദേഹം ലളിതമായി വിവരിച്ചു.

​കലയ്ക്കൊപ്പം ജീവിതമൂല്യങ്ങൾക്കും മുൻഗണന നൽകിയ സെഷനിൽ, ഡിജിറ്റൽ യുഗത്തിലെ കുട്ടികൾക്ക് വായനയുടെയും കുടുംബബന്ധങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം അവബോധം നൽകി. സോഷ്യൽ മീഡിയ സ്ക്രീനുകളിൽ നിന്ന് മാറി യഥാർത്ഥ സൗഹൃദങ്ങൾ കണ്ടെത്താനും മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

മലയാള ഭാഷയെയും സംസ്‌കാരത്തെയും പ്രവാസ മണ്ണിൽ പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബിന്റെ’ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

​ചടങ്ങിൽ എന്റെ മലയാളം കോർഡിനേറ്റർ ദയാനന്ദ് കെ.വി സ്വാഗതം ആശംസിച്ചു. ഡബ്ല്യു.എം.എ പ്രസിഡന്റ് ഷിജു ശാസ്താംകുന്നേൽ അധ്യക്ഷത വഹിച്ചു.


കോർഡിനേറ്റർ നിഷ ഷിനു പരിപാടിയുടെ അവതാരകയായിരുന്നു. ഡിറ്റി തോമസ് നന്ദി രേഖപ്പെടുത്തി. നിഷയും ദയാനന്ദും ചേർന്ന് സന്തോഷ് കീഴാറ്റൂരിന് ഉപഹാരം കൈമാറി. ‘എസ്സാർ ഹെൽത്ത് കെയർ’ (Essar Healthcare) ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ.

പരിപാടി വിജയിപ്പിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും സംഘാടകർ നന്ദി അറിയിച്ചു.

വാർത്ത: ഷാജു ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Sub Editor

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

8 mins ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

8 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

10 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

11 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago