International School Sport Federation (ISF) സംഘടിപ്പിക്കുന്ന “വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പിൽ” അയർലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും. സാൻട്രിയിലെ അനിത് ചാക്കോ – സിൽവിയ ജോസഫ് ദമ്പതികളുടെ മകനായ അലിസ്റ്റർ അനിത്, സെന്റ് മാർഗരറ്റ്സിലെ ബിനോയ് – ടോംസി ദമ്പതികളുടെ മകനായ മെൽവിൻ ബിനോയ് എന്നിവരാണ് മെയ് 13-ന് നയ്റോബിയിൽ വച്ച് നടക്കുന്ന ചാംപ്യൻഷിപ്പിൽ അയർലണ്ടിനെ പ്രതിനിധീകരിക്കുന്ന ടീമിൽ ഉൾപ്പെട്ടിട്ടുള്ള മലയാളികൾ. ഇരുവരും Aidan’s CBS Whitehall സ്കൂൾ വിദ്യാർത്ഥികളാണ്.
കോച്ചായ അലൻ ഒ’നീലിനൊപ്പം ടീം ഇന്ന് കെനിയയിലേയ്ക്ക് പുറപ്പെടും. ചാംപ്യൻഷിപ്പിന് മുമ്പ് കെനിയയിലെത്തുന്ന സംഘം, നയ്റോബിയിൽ കെനിയയിലെ ഐറിഷ് അംബാസഡറുടെ വസതി സന്ദർശിക്കും.
13 മുതൽ 18 വയസ് വരെ പ്രായക്കാരായ വിദ്യാർത്ഥികളാണ് ചാംപ്യൻഷിപ്പിലെ വിവിധ സ്പോർട്സ് മത്സരങ്ങളിലായി പങ്കെടുക്കുക. ഇത്തവണത്തെ ചാംപ്യൻഷിപ്പിൽ ലോകമെമ്പാടുനിന്നുമുള്ള 450 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…
വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…
പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്…