Ireland

അയർലണ്ടിൽ സെക്കൻഡറി സ്കൂളുകളിൽ അധ്യാപക ക്ഷാമം രൂക്ഷം; വിഷയങ്ങൾ വെട്ടിക്കുറയ്ക്കേണ്ട സാഹചര്യം

ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലണ്ടിന്റെ സർവേയിൽ പങ്കെടുത്ത ഏകദേശം മൂന്നിൽ രണ്ട് സെക്കൻഡറി സ്‌കൂളുകളിലും അദ്ധ്യാപക ഒഴിവുകളുണ്ട്. മുക്കാൽ ഭാഗത്തിലധികം സ്കൂളുകളിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പരസ്യപ്പെടുത്തിയ തസ്തികകളിൽ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. ചില സെക്കൻഡറി സ്കൂളുകൾക്ക് അധ്യാപകരുടെ കുറവ് കാരണം ചില വിഷയങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്ന സ്ഥിതിയാണ്. ജീവനക്കാരെ കണ്ടെത്താനാകാത്തതിനാൽ അഞ്ചിൽ ഒരു സ്കൂൾ വിഷയങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടെന്ന് TUI പറയുന്നു.

മാത്തമെറ്റിക്സ്,ബയോളജി, ഹോം ഇക്കണോമിക്‌സ്, കൺസ്ട്രക്ഷൻ സ്റ്റഡീസ്, വുഡ് വർക്ക്, ഐറിഷ്, ഫ്രഞ്ച്, അഗ്രികൾച്ചറൽ സയൻസ്, എന്നിവയാണ് അധ്യാപകരെ കണ്ടെത്താൻ പ്രയാസമുള്ള വിഷയങ്ങൾ. രാജ്യത്തുടനീളമുള്ള 104 സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെയും ഡെപ്യൂട്ടി പ്രിൻസിപ്പലുമാരുടെയും TUI സർവേയിൽ 89 ശതമാനം സ്കൂളുകളും കഴിഞ്ഞ 12 മാസങ്ങളിൽ റിക്രൂട്ട്മെന്റ് ബുദ്ധിമുട്ടുകൾ അനുഭവിച്ചതായി കണ്ടെത്തി. ചില സ്‌കൂളുകൾ ജീവനക്കാരുടെ കുറവ് കാരണം വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ TUI നടത്തിയ ഒരു സർവേയിൽ 64% സ്കൂളുകളിലും അധ്യാപക ഒഴിവുകളുണ്ടെന്ന് കണ്ടെത്തി. അധ്യാപന ജോലി പരസ്യം ചെയ്ത 10 സ്കൂളുകളിൽ 8 എണ്ണത്തിനും ഒരു അപേക്ഷ പോലും ലഭിച്ചിട്ടില്ലെന്നും ഇത് കാണിക്കുന്നു. റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയുടെ ആഘാതം വിദ്യാർത്ഥികൾ ഇപ്പോൾ അനുഭവിച്ചു തുടങ്ങിയെന്ന് TUI ജനറൽ സെക്രട്ടറി മൈക്കൽ ഗില്ലസ്‌പി പറയുന്നു. അധ്യാപക ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ഗില്ലസ്പി പറയുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

4 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

7 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

13 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

1 day ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

1 day ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

1 day ago