വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി ആഗസ്റ്റ് 26ന് സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാള സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
ഓണാഘോഷ പരിപാടികളുടെ മുന്നോടിയായി അസോസിയേഷന്റെ നേതൃത്വത്തിൽ ‘എൻറെ മലയാളം’ ഒരുക്കുന്ന ടാലൻറ് കോമ്പറ്റീഷൻ ഓഗസ്റ്റ് 12 ശനിയാഴ്ച നടത്തപ്പെടുന്നതാണ്. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കവിത പാരായണം, മലയാളം പ്രസംഗം, നാടൻപാട്ട്, നാടോടി നൃത്തം, ചിത്രരചന, പ്രച്ഛന്നവേഷം തുടങ്ങിയ നിരവധി മത്സരങ്ങൾ അന്നേദിവസം സംഘടിപ്പിക്കുന്നതാണ്. ഓഗസ്റ്റ് രണ്ടാം വാരത്തിൽ ക്യാരംസ് , ചെസ്, ചീട്ടുകളി മുതലായ മത്സരങ്ങളും സംഘടിപ്പിക്കുന്നു. വിജയികളാകുന്നവർക്ക് ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.
ആഗസ്റ്റ് 26ലെ ഓണാഘോഷ പരിപാടിയിൽ അത്തപ്പൂക്കളം, തിരുവാതിര, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ്.
വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളികളെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…
സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…