മിഷിഗണിലെ ലാൻസിംഗിലെ ഷോപ്പിംഗ് സെന്റർ പാർക്കിംഗ് സ്ഥലത്ത് ഞായറാഴ്ച പുലർച്ചെ നടന്ന വെടിവയ്പിൽ അഞ്ച് പേർക്ക് വെടിയേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
പുലർച്ചെ 1 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. വെടിയേറ്റവരുടെ പ്രായം 16 മുതൽ 26 വരെയാണ്. ഇതിൽ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ലാൻസിങ് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനയിൽ പറയുന്നു. പ്രതികളെ കണ്ടെത്താൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അവർ മറ്റ് ഏജൻസികളോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തതായി വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
ഉദ്യോഗസ്ഥർ ചിലരെ കസ്റ്റഡിയിലെടുത്ത് തോക്കുകൾ കണ്ടെടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഗൺ വയലൻസ് ആർക്കൈവ് പ്രകാരം യുഎസിൽ ഈ വർഷം ഇതുവരെ നടന്ന 418 കൂട്ട വെടിവയ്പ്പുകളിൽ ഒന്നാണ് ഈ സംഭവം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…
On Sunday, 6 December 2026, the Express Yourself – Christmas Multicultural Festival will bring together…
അയർലണ്ടിൽ 16, 17 വയസ്സുള്ള കൗമാരക്കാർക്ക് ഫൂഡ് -ബീവറേജ്സ് മേഖലയിൽ രാത്രി 11 മണിവരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന…
ഡബ്ലിൻ: മലയാളി മനസ്സുകളെ സംഗീതത്തിന്റെ നാദധാരയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ സംഗീത-ആസ്വാദക വേദിയായ 'WMF മെഹ്ഫിൽ ഇന്റർനാഷണലിന്റെ'…
അയർലണ്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠന വിസ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ രാജ്യത്തെ സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതായി വിദ്യാഭ്യാസ മേഖലയിലെ ഉന്നതർ.…
ഡബ്ലിൻ : നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (മലയാളം), നവംബർ 28 ശനിയാഴ്ച Blessed…